updated on:2019-02-05 06:40 PM
ജി.എസ്.ടിയില്‍ കരാറുകാരോടുള്ള വിവേചനം അവസാനിപ്പിക്കണം-കെ.ജി.സി.എ

www.utharadesam.com 2019-02-05 06:40 PM,
കാസര്‍കോട്: ചെറുകിട വ്യാപാരികള്‍ക്ക് ചരക്ക് സേവന നികുതിയില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ചെറുകിട സംരംഭകരായ കരാറുകാര്‍ക്ക് നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ (കെ.ജി.സി.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് ഒരു ശതമാനം നിരക്കില്‍ അനുമാന നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ കരാറുകാര്‍ക്കുള്ള ഉയര്‍ന്ന പരിധി 50 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. അനുമാന നികുതി നിരക്ക് ആറ് ശതമാനവുമാണ്. അതിനാല്‍ ഒന്നര കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കരാറുകാരെയും ഒരു ശതമാനം നിരക്കില്‍ അനുമാന നികുതി അടക്കാന്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ബി.കെ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ എം.എല്‍. എ എ.പി അബ്ദുല്ലക്കുട്ടി, കെ.ജി.സി.എ സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ അബ്ദുല്‍ റഹ്മാന്‍, കെ.ജി.സി.എ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സി. രാജന്‍, അബൂബക്കര്‍, ഗോപിനാഥന്‍, കല്ലട്ര ഉമ്പായി, ഷാഫി മുല്ലോളി, നിസാര്‍ കല്ലട്ര, മൊയ്തീന്‍കുഞ്ഞി സി.എച്ച് സംസാരിച്ചു. സുനൈഫ് എം.എ.എച്ച് സ്വാഗതവും ബാര്‍ക്ക് മുഹമ്മദ് നന്ദിയും പറഞ്ഞു.Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍