updated on:2019-02-06 06:45 PM
സമസ്ത ജില്ലാ സെന്‍ട്രല്‍ സോണ്‍ ഇസ്‌ലാമിക് കലാമേള; അണങ്കൂര്‍ റൈഞ്ചിന് ഇരട്ട കിരീടം

www.utharadesam.com 2019-02-06 06:45 PM,
കാസര്‍കോട്: ഇസ്ലാമിക് കലാമേളയുടെ കാസര്‍കോട് ജില്ലാ സെന്‍ട്രല്‍ സോണ്‍ മത്സരം എതിര്‍ത്തോടില്‍ അഞ്ച് വേദികളിലായി സമാപിച്ചു. കോട്ടിക്കുളം, ചട്ടഞ്ചാല്‍, ബേക്കല്‍, ചെര്‍ക്കള, ആലംപാടി, അണങ്കൂര്‍, ബോവിക്കാനം, പള്ളങ്കോട്, ബദിയടുക്ക വരെയുളള 9 റൈഞ്ചുകള്‍ മാറ്റുരച്ച മത്സരത്തില്‍ വിദ്യാത്ഥി, മുഅല്ലിം എന്നീ രണ്ട് വിഭാഗങ്ങളിലും അണങ്കൂര്‍ റൈഞ്ച് ചാമ്പ്യന്‍മാരായി. വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ആലംപാടി റൈഞ്ചും മുഅല്ലിം വിഭാഗത്തില്‍ പള്ളങ്കോട് റൈഞ്ചും റണ്ണേഴ്‌സ് അപ്പായി. സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ മദ്രസാ മത്സരങ്ങളും റൈഞ്ച് മത്സരങ്ങളും പൂര്‍ത്തികരിച്ചാണ് മേഖലാ മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ടിന്റെ അധ്യക്ഷതയില്‍ സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് എം.എസ്. തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ച സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ഓവറോള്‍ ട്രോഫി ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജിയും മുഅല്ലിം വിഭാഗത്തിന്റെ ഓവറോള്‍ ട്രോഫി ഇ. അബൂബക്കര്‍ ഹാജിയും വിതരണം ചെയ്തു.



Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍