updated on:2019-02-08 06:41 PM
പുഞ്ചിരി സാഹിത്യ പുരസ്‌ക്കാരം എം. ചന്ദ്രപ്രകാശിന്

www.utharadesam.com 2019-02-08 06:41 PM,
കാസര്‍കോട്: മുളിയാര്‍ പുഞ്ചിരി നല്‍കുന്ന സാഹിത്യ പുരസ്‌ക്കാരത്തിന് എം. ചന്ദ്രപ്രകാശിന്റെ 'പ്ലാവിലകള്‍ സ്വപ്‌നം കാണുന്ന പത്തുമ്മ' എന്ന പുസ്തകത്തെ തിരഞ്ഞെടുത്തു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ.പി. സുധീര, കുട്ട്യാനം മുഹമ്മദ് കുഞ്ഞി എന്നിവരടങ്ങുന്ന ജ്യൂറിയാണ് പ്രസ്തുത കൃതിയെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.
15ന് നടക്കുന്ന സമ്മേളനത്തില്‍ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എം. മുകുന്ദന്‍ പുഞ്ചിരി സാഹിത്യ പുരസ്‌കാരം സമര്‍പ്പിക്കും. കെ.വി. മോഹനകുമാര്‍ (വയലാര്‍ അവാര്‍ഡ് ജേതാവ്), സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, നായകന്‍മാര്‍ സംബന്ധിക്കുമെന്ന് പുഞ്ചിരി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 10ന് ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെയും അക്കര ഫൗണ്ടേഷന്റെയും സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ബി.സി. കുമാരന്‍, ഹസൈന്‍നവാസ്, ബി.കെ. ഷാഫി, സിദ്ധീഖ് ബോവിക്കാനം, ബി.കെ. നിസാര്‍, മുഹമ്മദ് അഷ്‌റഫ് സംബന്ധിച്ചു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി