updated on:2019-02-09 06:43 PM
സാംബാ നൃത്തവും വിവിധ കലകളുമായി കാലിഡോസ്‌കോപ്പ് ഇന്ന്

www.utharadesam.com 2019-02-09 06:43 PM,
കാസര്‍കോട്: സാംബാ നൃത്തവും നാടന്‍ പാട്ടുകളും നൃത്തങ്ങളും ഗാനങ്ങളുമായി കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ഇന്ന്.
രാത്രി 7 മണിക്ക് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കാലിഡോസ്‌കോപ്പ്-19 എന്ന പേരില്‍ കലകളുടെ വര്‍ണക്കൂട്ടം അരങ്ങേറും. കലാകാരന്മാരുടെ കൂട്ടായ്മയായ സവാക്കിലെ കലാകാരന്മാരാണ് അരങ്ങിലെത്തുന്നത്. സോപാന സംഗീതം, പാഡ്ദ്ധന, മോഹിനിയാട്ടം, തിരുവാതിര, തുളു ഫോക്ക്, കുച്ചുപ്പുടി, തായമ്പക, സിനിമാറ്റിക്‌സ് ഡാന്‍സ്, തുളു ഫോക്ക് കാവാടിച്ചെണ്ട്, കാവാടി നൃത്തം, മോണോ ആക്ട്, സിനിമാ ഗാനം, ഡ്രാമാ സോംഗ്, മാപ്പിളപ്പാട്ട്, മിമിക്രി, പിന്നല്‍ തിരുവാതിര, സാംബാനൃത്തം തുടങ്ങിയവ അരങ്ങേറും.
കാസര്‍കോട് തിയറ്ററിക്‌സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം നിര്‍വഹിക്കും. കോ ചെയര്‍മാനും ജില്ലാ പൊലീസ് മേധാവിയുമായ ഡോ. എ. ശ്രീനിവാസ അധ്യക്ഷത വഹിക്കും. പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി