updated on:2019-02-09 06:59 PM
നാലാംമൈല്‍-ചേരൂര്‍ റോഡ് മെക്കാഡം പ്രവൃത്തി പാതിവഴിയില്‍ തന്നെ; നാട്ടുകാര്‍ക്ക് ദുരിതം

www.utharadesam.com 2019-02-09 06:59 PM,
ചെങ്കള: ജില്ലാ പഞ്ചായത്തിന് കീഴില്‍ 1.54 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന നാലാംമൈല്‍-ചേരൂര്‍ റോഡ് മെക്കാഡം പ്രവൃത്തി മാസങ്ങളായി നിലച്ച നിലയില്‍. നാല് മാസംമുമ്പാണ് റോഡ് പ്രവൃത്തി ആരംഭിച്ച് നാലാംമൈല്‍ മുതല്‍ സ്റ്റാര്‍ നഗര്‍ വരെ റോഡ് കിളച്ചിട്ടത്.
രണ്ട് മാസത്തോളം പ്രവൃത്തി നടത്താതിരുന്നത് മൂലം വിവിധ ക്ലബ്ബുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതേ തുടര്‍ന്ന് കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചെങ്കിലും റോഡ് റോളറും മറ്റു ഉപകരങ്ങളും കേടായെന്ന് പറഞ്ഞ് കോണ്‍ക്രീറ്റ് പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിയത്രെ. പിന്നീട് പ്രവൃത്തി പുനരാരംഭിച്ചുമില്ല. അതിനിടെ കോണ്‍ക്രീറ്റ് ഇളകി ജെല്ലികല്ലുകള്‍ തെറിക്കാന്‍ തുടങ്ങിയതും പൊടിപടലങ്ങള്‍ ഉയരാന്‍ തുടങ്ങിയതും നാട്ടുകാര്‍ക്ക് ദുരിതമായി. പൊടിപടലങ്ങള്‍ ഉയരുന്നത് മൂലം സമീപവാസികള്‍ ഏറെ ദുരിതത്തോടെയാണ് കഴിയുന്നത്.
കല്ലുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് നടന്നുപോകാനും കഴിയുന്നില്ല. നാട്ടുകാര്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്കും ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ ടാര്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും ഇളകിക്കിടക്കുന്ന, നേരത്തെ ഇട്ട കോണ്‍ക്രീറ്റ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തടഞ്ഞു. ഉടന്‍ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ സമരത്തിനൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി