updated on:2019-02-10 06:24 PM
കാറിന് നേരെ കല്ലെറിഞ്ഞത് ആസൂത്രിതമായി; പ്രതികളെ പിടികൂടണം-മുള്ളൂര്‍ക്കര സഖാഫി

www.utharadesam.com 2019-02-10 06:24 PM,
കാസര്‍കോട്: കഴിഞ്ഞ ദിവസം മതപ്രഭാഷണം കഴിഞ്ഞ് കാറില്‍ മടങ്ങുന്നതിനിടെ കര്‍ണാടകയ്ക്ക് സമീപം കന്യാന നെല്ലിക്കട്ടയില്‍ വെച്ച് തന്റെ കാറിന് നേരെയുണ്ടായ അക്രമം ആസൂത്രിതമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷന്‍ അംഗവും മതപ്രഭാഷകനുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച പന്ത്രണ്ടരയോടെയാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കന്യാനയില്‍ ഉറൂസ് പരിപാടിയുടെ മതപ്രഭാഷണം കഴിഞ്ഞ് ഇന്നോവ ക്രസ്റ്റ കാറില്‍ ഡ്രൈവര്‍ക്കും മറ്റു രണ്ടു പേര്‍ക്കുമൊപ്പം മടങ്ങുന്നതിനിടെ റോഡില്‍ ട്രാഫിക് പൊലീസിന്റെ സ്പീഡ് നിയന്ത്രണ പോസ്റ്റ് വെച്ച് മനപൂര്‍വ്വം വാഹനം തടഞ്ഞ് അക്രമിക്കുകയായിരുന്നു. ഉറൂസിന് പോകുമ്പോള്‍ റോഡില്‍ ഈ പോസ്റ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും തിരിച്ച് വരുമ്പോള്‍ പോസ്റ്റുകള്‍ നിരത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ വേഗത കുറച്ചപ്പോള്‍ ഇരുട്ടിന്റെ മറവില്‍ നിന്ന് കാറിലേക്ക് കല്ലെറിയുകയായിരുന്നു. അപകടം അറിഞ്ഞതോടെ കാര്‍ പെട്ടെന്നെടുത്ത് ഓടിച്ച് വരികയായിരുന്നു. കല്ലേറില്‍ കാറിന്റെ മുന്‍വശത്തെ മിറര്‍ തകര്‍ന്നു. വാതിലിന് കേടുപാട് പറ്റി. ഉടന്‍ തന്നെ കന്യാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു വര്‍ഷം മുമ്പ് ബായാര്‍ സ്വലാത്ത് പരിപാടിയില്‍ മതപ്രഭാഷണം നടത്തിയതിന്റെ പേരില്‍ പുത്തു എന്നയാള്‍ ഫോണില്‍ വിളിച്ച് മതപ്രഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നുപറഞ്ഞ് വധഭീഷണി മുഴക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് വടക്കാഞ്ചേരി പൊലീസിലും ഡി.ഐ.ജിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് അയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവം പൊലീസ് ഗൗരവമായി കാണണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണല്‍ അബ്ദുല്ലയും ഒപ്പമുണ്ടായിരുന്നു.Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍