updated on:2019-02-10 06:41 PM
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക് കലാമേള ഇന്ന് സമാപിക്കും

www.utharadesam.com 2019-02-10 06:41 PM,
കാസര്‍കോട്: ദഫിന്റെ താളവും ബൈത്തിന്റെ ഈണവും ശബ്ദ മാധുര്യം വിതറിയതോടെ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് ടി. കെ.എം ബാവ മുസ്ല്യാര്‍ നഗര്‍ നിര്‍വൃതി കൊണ്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല ഇസ്‌ലാമിക് കലാമേള നഗരിയാണ് ഇന്നലെ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ അലിഞ്ഞു ചേര്‍ന്നത്. ഇസ്‌ലാമിക് കലാമേളയില്‍ ജില്ലാതലത്തില്‍ മത്സരത്തിനെത്തിയ വിദ്യാര്‍ഥി, മുഅല്ലിം വിഭാഗം മത്സരാര്‍ഥികളാണ് ഇമ്പമാര്‍ന്ന രീതിയില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചത്. വൈകിട്ട് അഞ്ചോടെ തുടങ്ങിയ ബുര്‍ദ ആലാപനവും കഥാ പ്രസംഗവും രാത്രി വൈകും വരെ നീണ്ടു. തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ബാവ മുസ്ല്യാര്‍ നഗറില്‍ നടക്കുന്ന ഇസ്‌ലാമിക് കലാമേള ശ്രവിക്കാന്‍ നിരവധി പേരാണ് എത്തിയത്. ബുര്‍ദ ആലാപനത്തോടെ തുടങ്ങിയ മത്സര ഇനങ്ങള്‍ ഇന്ന് രാത്രി വരെ തുടരും. എഴുപതോളം ഇനങ്ങളിലായാണ് മത്സരങ്ങള്‍.
ഇന്നലെ വൈകിട്ട് മത്സര ചടങ്ങിന്റെ ഉദ്ഘാടനം കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ യഹ്‌യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍ ലൈവിന്റെ ഉദ്ഘാടനം എം.പി. ഷാഫി ഹാജി നിര്‍വ്വഹിച്ചു. ബഷീര്‍ ബോളിബോള്‍ അധ്യക്ഷത വഹിച്ചു. വിവിധ സമ്മാനങ്ങളുടെ വിതരണം അസ്‌ലം പടിഞ്ഞാര്‍, ഷരീഫ് കോളിയാട്, ഷമീം അബ്ബാസ് ബാങ്കോട് എന്നിവര്‍ നിര്‍വ്വഹിച്ചു. ടി.പി. അലി ഫൈസി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹസൈനാര്‍ ഹാജി തളങ്കര, അമാനുള്ള അങ്കാറ, ഫൈസല്‍, ശിഹാബുദ്ദീന്‍ ബാങ്കോട്, അബ്ദുല്‍റഹ്മാന്‍ ബാങ്കോട്, സുലൈമാന്‍ ബഹ്‌റൈന്‍ സംബന്ധിച്ചു. ടി.എ ഷാഫി സ്വാഗതവും ഷംസുദ്ദീന്‍ തായല്‍ നന്ദിയും പറഞ്ഞു. ബുര്‍ദ മത്സരം മുഅല്ലിം വിഭാഗത്തില്‍ അണങ്കൂര്‍ റെയ്ഞ്ചിലെ ബദറുല്‍ ഹുദാ സെക്കണ്ടറി മദ്രസ കൊല്ലമ്പാടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ന് രാവിലെ നടന്ന മെഡിക്കല്‍ ക്യാമ്പ് ഡോ. എ.എ അബ്ദുല്‍സത്താര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് മൗലവിയെ പരിശോധിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് എം.എസ്. തങ്ങള്‍ മദനി പ്രാര്‍ഥന നടത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, ടി.ഇ. അബ്ദുല്ല, എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ, എ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം മുഅല്ലിം, വിദ്യാര്‍ത്ഥി ഓവറോള്‍, റണ്ണേഴ്‌സ് അപ് ട്രോഫികള്‍ സമ്മാനിക്കും.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി