updated on:2019-02-11 06:57 PM
ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ സൗത്ത് സോണ്‍ ജേതാക്കള്‍

www.utharadesam.com 2019-02-11 06:57 PM,
തളങ്കര: രണ്ടു രാവും പകലും തീരദേശമായ തളങ്കര പടിഞ്ഞാര്‍ പ്രദേശത്ത് കലയുടെ ആസ്വാദനം പകര്‍ന്നു നല്‍കിയ ഇസ്‌ലാമിക് കലാമേളയ്ക്ക് ഇന്നലെ രാത്രിയോടെ തിരശ്ശീല വീണു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ തളങ്കര പടിഞ്ഞാര്‍ സിറാജുര്‍ ഹുദാ മദ്രസയില്‍ നടന്ന മത്സരത്തില്‍ 574 പോയിന്റ് നേടി വിദ്യാര്‍ത്ഥി വിഭാഗത്തില്‍ സൗത്ത് സോണ്‍ ജേതാക്കളായി. 566 പോയിന്റ് നേടി നോര്‍ത്ത് സോണാണ് റണ്ണര്‍ അപ്പ്. മുഅല്ലിം വിഭാഗത്തില്‍ 181 പോയിന്റ് നേടി സൗത്ത് സോണ്‍ ഒന്നാം സ്ഥാനവും 165 പോയിന്റ് നേടി സെന്റര്‍ സോണ്‍ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍മാരും നോര്‍ത്ത് സോണ്‍ റണ്ണേഴ്‌സ് അപ്പുമായി. സബ്ജൂനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ നോര്‍ത്ത് സോണിനാണ് ചാമ്പ്യന്‍ഷിപ്പ്. സൗത്ത്‌സോണ്‍ സബ്ജൂനിയറിലും സെന്റര്‍ സോണ്‍ സൂപ്പര്‍ സീനിയറിലും റണ്ണേഴ്‌സ്അപ്പായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ അന്‍വാറുല്‍ മദ്രസയിലെ മുഹമ്മദ് യാസിര്‍ ഹുസൈന്‍, മുഹമ്മദ് അല്‍ അമീന്‍ എ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയിലെ കെ. മുഹമ്മദ് മിദ്‌ലാജ്, സീനിയര്‍ വിഭാഗത്തില്‍ മഞ്ചേശ്വരം റൈഞ്ചിലെ ഇശാഅത്തുല്‍ ഇസ്‌ലാം മദ്രസയിലെ മുഹമ്മദ് സഫ്‌വാന്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കോട്ടിക്കുളം റൈഞ്ചിലെ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ്യയിലെ മുഹമ്മദ് റാഷിദ് പടിഞ്ഞാര്‍, മുഅല്ലിം വിഭാഗത്തില്‍ ചെറുവത്തൂര്‍ റൈഞ്ചിലെ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയിലെ ടി.കെ.അബ്ദുല്‍ റഹ്മാന്‍ ഫൈസി എന്നിവര്‍ കലാപ്രതിഭകളായി. സമാപന ചടങ്ങ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മദ്രസ മാനേജ് മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തി. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷതവഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, യു.എം അബ്ദുല്‍ റഹ് മാന്‍ മൗലവി എന്നിവര്‍ ഓവറോള്‍ ട്രോഫി വിതരണം ചെയ്തു. യഹ്‌യ തളങ്കര, എം.എ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അസ്‌ലം പടിഞ്ഞാര്‍, അമാന്‍ അങ്കാര്‍, സിദ്ദീഖ് ഫാന്‍സി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഫിറോസ് പടിഞ്ഞാര്‍, റഷീദ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്