updated on:2019-02-11 07:03 PM
കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്

www.utharadesam.com 2019-02-11 07:03 PM,
കാസര്‍കോട്: കാസര്‍കോടിന് കലയുടെ വര്‍ണരാവൊരുക്കി സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കാലിഡോസ്‌കോപ്പ് അരങ്ങേറി. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിലാണ്, കലാകാരന്മാരുടെ കൂട്ടായ്മയായ സവാക്കിന്റെ 150 ഓളം കലാകാരന്മാര്‍ അണിനിരന്ന കലയുടെ വര്‍ണക്കൂടൊരുക്കിയത്. കാണികളെ ഇളക്കിമറിച്ച സാംബാ നൃത്തം ഏറെ ശ്രദ്ധേയമായി. പിന്നല്‍ തിരുവാതിര, പാഡ്ദ്ധന തുളു ഫോക്ക്, നാടന്‍ പാട്ടുകള്‍, മോഹിനിയാട്ടവും കുച്ചുപിടിയും അടക്കമുള്ള നൃത്തങ്ങള്‍, കണ്ടംപററി ഡാന്‍സ്, തായമ്പക, സോപാന സംഗീതം, കാവാടിച്ചെണ്ട്, സിനിമാ ഗാനം, ഡ്രാമ സോങ്ങ് തുടങ്ങിയവ കാണികളുടെ മനം കവര്‍ന്നു. കാലുകള്‍ തളര്‍ന്നു പോയ കരീം മഞ്ചേശ്വരം വീല്‍ചെയറിലെത്തി മാപ്പിളപ്പാട്ട് പാടി കയ്യടി നേടി. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. കോ ചെയര്‍മാനും ജില്ലാ പൊലീസ് മേധാവിയുമായ ഡോ. എ. ശ്രീനിവാസ അധ്യക്ഷത വഹിച്ചു. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, ഹുസൂര്‍ ശിരസ്താര്‍ നാരായണന്‍, തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി.എ. ഷാഫി, സവാക് ജില്ലാ പ്രസിഡണ്ടും തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയന്‍, ജി.ബി.വല്‍സന്‍, സുബിന്‍ ജോസ്, കെ.എസ്. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിയേറ്ററിക്‌സ് സൊസൈറ്റി ട്രഷറര്‍ അഡ്വ. ടി.വി. ഗംഗാധരന്‍ സ്വാഗതവും സവാക് ജനറല്‍ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ സൗത്ത് സോണ്‍ ജേതാക്കള്‍