updated on:2019-02-11 07:16 PM
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

www.utharadesam.com 2019-02-11 07:16 PM,
കാസര്‍കോട്: സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്കും വിദ്യാത്ഥികള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാസര്‍കോട് കൂട്ടായ്മയും മാന്യ വിന്‍ ടെച്ച് പാം മെഡോസില്‍ സംഘടിപ്പിച്ച 'ഹാക്ക് 50 ഹവേര്‍സ് ഹാക്കത്തോണ്‍' സമാപിച്ചു. ബിസിനസ് സാധ്യതയുള്ളതും സാമൂഹികമായ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമടക്കം പുതിയ ആശയങ്ങളുമായി എത്തിയ നവാഗതര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഹാക്കത്തോണ്‍ മുന്നോട്ടുള്ള വഴിയില്‍ വെളിച്ചം വിതറുന്നതായി.
രാജ്യാന്തര ശ്രദ്ധ നേടിയ കാസര്‍കോട്ട് നിന്നുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും അവരുടെ ടെക് ടീമുകളും നവാഗതര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ബോധ വല്‍ക്കരണവും നല്‍കി. 24 ടീമുകളടക്കം 75 ഓളം പേരാണ് 50 മണിക്കൂര്‍ നീണ്ട ഹാക്കത്തോണില്‍ പങ്കെടുത്തത്. വനിതാ ടീമുകളും ഉണ്ടായിരുന്നു. തങ്ങളുടെ മനസ്സിലെ ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതരും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ചപ്പോള്‍ അതിലെ പോരായ്മകള്‍ പറഞ്ഞും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പദ്ധതി യാഥാര്‍ത്ഥ്യമാകും വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വിജയം കൊയ്ത പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരായ മുഹമ്മദ് ഹിഷാമുദ്ദീന്‍ (എന്‍ട്രി), ജസീല്‍ ബാഡൂര്‍ ഫെറി(ഇവന്റിഫെയര്‍), ഉണ്ണികൃഷ്ണന്‍ കോറോത്ത് (ഫെറേഡിയന്‍ ടെക്‌നോളജീസ്), ഇഷാന്‍ (മുന്‍ഷിഗ്), ഫഹദ് (ഓഗ്രേ ഹെഡ് സ്റ്റുഡിയോ), ജസീം (ഫോര്‍മണി), നെല്‍സണ്‍ വസന്ത് ( ഫേസ്ബുക്ക് ഡെവലപ്പര്‍), മഹര്‍ (തിങ്കര്‍ ഹബ്), സിനാന്‍ (ജങ്ക്‌ബോട്ട്), ജസീം തായല്‍ ഷെരീഫ് (വോവ്‌മേക്കേര്‍സ്) എന്നിവരും ടെക്‌നിക്കല്‍ വിദഗ്ധരായ സുഭാഷ്, നവീന്‍, നാസിം, സല്‍മാന്‍ ഫാരിസ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി