updated on:2019-03-11 06:16 PM
ഗോപി കുറ്റിക്കോലിന്റെ 'അരയാക്കടവില്‍' 15ന് തിയേറ്ററുകളില്‍

www.utharadesam.com 2019-03-11 06:16 PM,
കാസര്‍കോട്: കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ ഗോപി കുറ്റിക്കോല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'അരയാക്കടവില്‍' എന്ന സിനിമ 15ന് തിയേറ്ററുകളിലെത്തും. കയ്യൂര്‍ കര്‍ഷക സമരത്തിന്റെയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ കഥ എഴുത്തുകാരന്‍ പി.വി.കെ. പനയാലിന്റേതാണ്. കെ.എല്‍. ദില്‍ദേവ് ക്രിയേഷന്‍സിന്റെ ബാനറില്‍ കണ്ണങ്കൈ കുഞ്ഞിരാമനാണ് അരയാക്കടവില്‍ നിര്‍മ്മിച്ചത്.
മഠത്തില്‍ അപ്പു, പൊടോര കുഞ്ഞമ്പുനായര്‍, ചിരുകണ്ടന്‍, അബൂബക്കര്‍ എന്നിവരെ 1943 മാര്‍ച്ച് 29ന് രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത് അടക്കമുള്ള സംഭവ വികാസമാണ് ചമണിയന്‍ എന്ന തൊണ്ണൂറുകാരന്റെ ഓര്‍മ്മയിലൂടെ സിനിമയില്‍ അവതരിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നു വന്ന ക്രൂരനായ പൊലീസ് ഓഫീസര്‍ സുബ്രായന്റെ സാഹസികമായ വേഷം ചിത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ കണ്ണങ്കൈ കുഞ്ഞിരാമനാണ് ചമണിയന്റെ വേഷമിടുന്നത്. സജി നായരാണ് ഛായാഗ്രഹം നിര്‍വ്വഹിച്ചത്.
'അരയാക്കടവില്‍' കാസര്‍കോടിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതെന്നും സിനിമ മികവ് പുലര്‍ത്തുമെന്നും സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ പറഞ്ഞു. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഗോപി കുറ്റിക്കോലിന്റെ ആദ്യത്തെ സിനിമയാണിത്.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

  ഇയാഗോ 18ന് അരങ്ങിലെത്തുന്നു

  ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.

  മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ഉത്സവകമ്മിറ്റിയുടെ ആദരം

  കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

  എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  പി. സാഹിത്യവേദിക്ക് ഉജ്വല തുടക്കം