updated on:2019-03-14 06:15 PM
ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

www.utharadesam.com 2019-03-14 06:15 PM,
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകും. ചര്‍ച്ച അന്തിമഘട്ടത്തിലാണ്.
ബി.ജെ.പിയുടെ കേരളത്തിലെ സമുന്നതനായ നേതാവ് പി.കെ കൃഷ്ണദാസിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. സി.കെ. പത്മനാഭന്‍, ശ്രീശന്‍, അഡ്വ: കെ. ശ്രീകാന്ത്, പ്രമീള സി.നായ്ക് എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്. കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഇക്കുറി കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കുന്നത്. വിജയിക്കാനായില്ലെങ്കില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കുകയെങ്കിലും ചെയ്യണമെന്ന വാശിയോടെയായിരിക്കും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍ വേണമെന്നാണ് ബി.ജെ.പിക്കകത്തെ അഭിപ്രായം. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ കാസര്‍കോടും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്- മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. വോട്ടുകളില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ലോക് സഭാതിരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ സ്വാധീനം വര്‍ധിച്ചതായാണ് വോട്ടിംഗ് നില സൂചിപ്പിച്ചത്.
ഇക്കുറി മുമ്പത്തെക്കാള്‍ അനുകൂല സാഹചര്യമാണ് തങ്ങള്‍ക്കുള്ളതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ശബരിമലവിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും അതിന് വേണ്ട സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതിനാല്‍ തിരഞ്ഞെടുപ്പിലത് നേട്ടമാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം