updated on:2019-04-01 06:42 PM
കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ എട്ട് ജില്ലകളില്‍ ഭൂഗര്‍ഭ ജലം കുത്തനെ താഴുന്നു; വരാന്‍ പോകുന്നത് കൊടും വരള്‍ച്ച

www.utharadesam.com 2019-04-01 06:42 PM,
കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ എട്ട് ജില്ലകളില്‍ ഭൂഗര്‍ഭജലം കുത്തനെ താഴുന്നു കാസര്‍കോട്, ഇടുക്കി, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഭൂജലവിതാനം താഴുന്നതെന്നാണ് ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലകളില്‍ വരള്‍ച്ച രൂക്ഷമാകുമെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു. മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയുണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതും ജലദൗര്‍ലഭ്യം ഉണ്ടാകാനിടയുള്ളതുമായ സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ എന്‍മകജെ, മംഗല്‍ പാടി, കുമ്പള, വോര്‍ക്കാടി, ബദിയഡുക്ക, ചെങ്കള, കുറ്റിക്കോല്‍, കാറഡുക്ക, ബേഡടുക്ക, ഉദുമ, പള്ളിക്കര, അജാനൂര്‍, നീലേശ്വരം, കയ്യൂര്‍ ചീമേനി, കള്ളാര്‍, കോടോം-ബേളൂര്‍, പനത്തടി പ്രദേശങ്ങളിലാണ് ഭൂഗര്‍ഭ ജലനിരപ്പ് താണുകൊണ്ടിരിക്കുന്നത്. രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ വരെയാണ് താഴുന്നത്. പ്രളയത്തില്‍ മണ്ണിലുണ്ടായമാറ്റം, താപവര്‍ദ്ധനവ്, വേനല്‍ മഴയിലെ കുറവ് എന്നിവയാണ് ഇതിന് കാരണം.
യാതൊരു നിയന്ത്രണവുമില്ലാതെ ചട്ടങ്ങള്‍ മറികടന്ന് കൊണ്ട് കുഴല്‍ കിണറുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നതും വന്‍തോതിലുള്ള മണലെടുപ്പും ജലനിരപ്പ് താഴാന്‍ കാരണമാകുന്നുണ്ട്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാസര്‍കോട് ജില്ലയില്‍ നാളിതുവരെ കാണാത്ത ഭീകരമായ വരള്‍ച്ചയെ തന്നെ അഭിമുഖീകരിക്കേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്. ജില്ലയിലെ 9 പുഴകളില്‍ ആറ് പുഴകളും വറ്റി. ഇതിനുപുറമെ കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്.Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്