updated on:2019-04-02 06:43 PM
ഗ്രാന്റ് മുഫ്തി കാന്തപുരത്തിന് നാളെ കാഞ്ഞങ്ങാട്ട് സ്വീകരണം

www.utharadesam.com 2019-04-02 06:43 PM,
കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സ്വീകരണം നല്‍കും. പരിപാടിയില്‍ മിഅ്‌റാജ് ദിനം അനുസ്മരിച്ചു കൊണ്ട് കാന്തപുരം പ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന സ്വീകരണ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് വി.സി അബ്ദുല്ല സഅദി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി കാന്തപുരത്തെ ഷാള്‍ അണിയിക്കും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുമോദന ഫലകം നല്‍കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹംസ മിസ്ബാഹി ഓട്ടപടവ് പ്രഭാഷണം നടത്തും. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിക്കും.



Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്