updated on:2019-04-02 06:57 PM
ബദിയടുക്ക സി.എച്ച്.സിയില്‍ സൗകര്യങ്ങള്‍ യഥേഷ്ടം; ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല

www.utharadesam.com 2019-04-02 06:57 PM,
ബദിയടുക്ക: എല്ലാം ഉണ്ടിവിടെ. പക്ഷെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ഒരു പ്രയാജനവുമില്ലാതെ ഉപകരണങ്ങള്‍ പലതും തുരുമ്പെടുത്ത് നശിക്കുമ്പോഴും അധികൃതര്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രമാണ് രോഗികള്‍ക്ക് പ്രയോജനമില്ലാതെ രോഗാവസ്ഥയിലുള്ളത്. നേരത്തെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുണ്ടായിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി എല്ലാ വിധ സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടം, ഓപ്പറേഷന്‍ തിയേറ്റര്‍, ദന്ത പരിശോധനക്കുള്ള ആധുനിക സംവിധാനത്തോട് കൂടിയ ഉപകരണങ്ങള്‍, സ്ത്രീകള്‍ക്കുള്ള പ്രസവ വാര്‍ഡ്, കിടത്തി ചികിത്സിക്കാന്‍ 30 കിടക്കകളുമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വാര്‍ഡുകള്‍, ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്നു വേണ്ട എല്ലാ വിധ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റു ജീവനക്കാരോ ഇല്ലാത്തത് മുലം ആസ്പത്രിയിലുള്ള ചില ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. അതേ സമയം മാസങ്ങള്‍ക്ക് മുമ്പ് ഇതേ ആസ്പത്രിയെ താലൂക്ക് ആസ്പത്രിയായി പ്രഖ്യാപനം വന്നിരുന്നു . ഇതേ തുടര്‍ന്ന് ചില ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരെയും നിയമിച്ച് രാത്രി കാല ചികിത്സ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്ന് ആഴ്ചക്കകം മറ്റൊരു ഉത്തരവിലൂടെ വീണ്ടും ആസ്പത്രിയെ സി.എച്ച്.സിയായി തരം താഴ്ത്തുകയും ബേഡകം സി.എച്ച്.സിയെ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരേയും ലാബ് ടെക്‌നിഷ്യന്‍ ഉള്‍പ്പെടെ മറ്റു ജീവനക്കാരെയും ഇവിടെ നിന്നും സ്ഥലം മാറ്റി. നിലവില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം വേണ്ടവിധം ലഭിക്കുന്നില്ലെന്ന ആരോപണമുണ്ട്. രാവിലെ എട്ടു മണിക്ക് തുറക്കുന്ന ഒ.പി. വിഭാഗം ജീവനക്കാര്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ ആശുപത്രി അടച്ച് സ്ഥലം വിടുകയാണ് പതിവ്. പിന്നിട് ആസ്പത്രിയിലെത്തുന്ന രോഗികള്‍ നിരാശയോടെ മടങ്ങുന്ന കാഴ്ച നിത്യ സംഭവമാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പനിയും പകര്‍ച്ച വ്യാധികളും പടരുമ്പോള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ ബദിയഡുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് മൂലം ചികിത്സ ലഭിക്കാതെ രോഗികള്‍ നിരാശയോടെ മടങ്ങേണ്ടി വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ കുമ്പഡാജെ, എണ്‍മകജെ, ബെള്ളൂര്‍, ബദിയടുക്ക തുടങ്ങി പ്രദേശങ്ങളിലെ രോഗികള്‍ക്ക് ഏക ആശ്രയമാണ് ബദിയഡുക്ക സാമുഹിക ആരോഗ്യ കേന്ദ്രം. ദൈനംദിനം നൂറു കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.Recent News
  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'