updated on:2019-04-04 06:33 PM
ഉണ്ണിത്താന്‍ പത്രിക സമര്‍പ്പിച്ചു

www.utharadesam.com 2019-04-04 06:33 PM,
കാസര്‍കോട്: കാസര്‍കോട് ലോകസഭാമണ്ഡലം യു. ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നായ്ന്മാര്‍ മൂലയിലെ യു.ഡി.എഫ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് നൂറുകണക്കിനാളുകള്‍ക്കൊപ്പം പ്രകടനമായാണ് കലക്ട്രേറ്റ് പരിസരത്തെത്തിയത്.കലക് ടറുടെ ചേംബറില്‍ ജില്ലാകലക്ടര്‍ സജിത്ത് ബാബുവിന് ഉണ്ണിത്താന്‍ പത്രിക നല്‍കി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ. സി.കെ ശ്രീധരന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി എന്നിവര്‍ പത്രിക നല്‍കുമ്പോള്‍ കൂടെ ഉണ്ടായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനും കുടുംബത്തിനുമായി 2.15 കോടിയുടെ ആസ്തിയാണുള്ളത്. എന്നാല്‍ സ്ഥാനാര്‍ഥിക്ക് സ്വന്തം പേരില്‍ വാഹനമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഭാര്യ എസ്.സുധാകുമാരിയുടെ പേരില്‍ ഒരു കാറും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റുമായി ജോലി ചെയ്യുന്ന മൂന്നു മക്കളുടെ പേരുകളിലായി ആകെ 7,21,475 രൂപ വിലമതിക്കുന്ന മൂന്ന് ബൈക്കുകളുണ്ട്.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൈവശം ഒരു ലക്ഷവും ഭാര്യയുടെയും മൂന്നു മക്കളുടെയും കൈവശമായി 26,000 രൂപയുമാണുള്ളത്. 25 ലക്ഷം വിലമതിക്കുന്ന 100 പവന്‍ സ്വര്‍ണമാണ് സുധാ കുമാരിക്കുള്ളത്. സ്ഥലം ഒഴികെ ബാങ്ക് നിക്ഷേപവും കൈവശവുമായി 3,42,072 രൂപ സ്ഥാനാര്‍ത്ഥിക്കും സ്വര്‍ണം, വാഹനം, ബാങ്ക് നിക്ഷേപം, എല്‍ ഐ സി, പി എഫ് എന്നിവയിലാണ് 37,433,13 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുള്ളതെന്ന് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയിട്ടുണ്ട്.കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളിലായി 16,80,000 രൂപ വിലമതിക്കുന്ന ഭൂമി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരിലും 1.5 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഭാര്യയുടെ പേരിലുമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് കടബാധ്യതയില്ല. ചാനല്‍ ചര്‍ച്ചയുടെ പേരില്‍ കെ പി ശശികല നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കേസാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ളത്.Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്