updated on:2019-04-05 07:38 PM
പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്

www.utharadesam.com 2019-04-05 07:38 PM,
എന്നും സാധാരണക്കാരോടൊപ്പം കഴിയുകയെന്ന ശീലമുള്ള പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തോടെ തലയെടുപ്പുള്ള നേതാവിനെയാണ് ജില്ലയ്ക്ക് നഷ്ടമായത്. മുസ്ലീം ലീഗ് എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത മാഷ്, മുന്‍നിര നേതാക്കളില്‍പ്പെട്ടയാളാണെങ്കിലും എപ്പോഴും പിന്നണിയില്‍ നില്‍ക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. മറ്റധികം രാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഈ ഒരു ഗുണമാണ് അദ്ദേഹത്തെ സാധാരണക്കാര്‍ക്ക് പ്രിയങ്കരനായ നേതാവായി മാറ്റിയത്. സൗന്ദര്യവും, അതിലേറെ സൗരഭ്യവുമുള്ള വാക്കുകള്‍ ഉപഗ്രഹിച്ച് പ്രസംഗത്തെ ആകര്‍ഷകമാക്കി മാറ്റുന്ന വേറിട്ട ശൈലിയുടെ ഉടമയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരോടും അല്ലാത്തവരോടും വലിപ്പച്ചെറുപ്പമില്ലാതെ ഏറെ ബഹുമാനത്തോടെയാണ് സംസാരിക്കുക പോലും ചെയ്തിരുന്നത്. നേതാക്കളായാലും സാധാരണക്കാരനായാലും ഈ ബഹുമാനം നിലനിര്‍ത്തി സംസാരിക്കുമ്പോഴും അവയില്‍ കടന്നുവരുന്ന തമാശകള്‍ അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണ്. ഈ തമാശക്കിടയില്‍ കടന്നുവരുന്ന ഇംഗ്ലീഷ് സംസാരവും ഏറെ ആകര്‍ഷകമാണ്. മികച്ച പ്രാസംഗികനായിരുന്ന മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ തീപ്പൊരി പ്രസംഗങ്ങള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കോരിത്തരിപ്പിച്ചിരുന്നു. 1975-85 കാലഘട്ടങ്ങളില്‍ മലബാര്‍ മേഖലയില്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടി നടന്ന് പ്രസംഗിക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ പദ പ്രയോഗങ്ങള്‍ മലയാള ഭാഷയ്ക്ക് തന്നെ മുതല്‍ കൂട്ടുണ്ടാക്കിയിരുന്നവയാണെന്ന് മാഷെ അറിയുന്നവര്‍ ഒറ്റ സ്വരത്തില്‍ പറയാറുണ്ടായിരുന്നു.
പ്രഫുല്ലകുമാര്‍ മൊഹന്ത ആസാം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ മീശ മുളക്കാത്ത ആജന്മശത്രു എന്ന പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. പാര്‍ലമെന്റില്‍ അധികം പ്രകടനം നടത്താത്ത എം.പി.മാരെ കുറിച്ച് പറയുമ്പോള്‍ നിതാന്തനിദ്രം എന്ന പ്രയോഗവും അദ്ദേഹം നടത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നാദാപുരം കലാപത്തിന്റെ രൂക്ഷതയെ കുറിച്ച് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന വാക്ക് കൈരാതികം എന്നായിരുന്നു. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ വാക്കുകളുടെ പ്രയോഗത്തിന്റെ ശക്തിയും സൗന്ദര്യവും ചൂണ്ടിക്കാട്ടി പ്രമുഖ വാഗ്മി ബഷീര്‍ വെള്ളിക്കോത്ത് ഇത്തരം പദ പ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. പരന്ന വായനയും അതിലേറെയുള്ള അനുഭവ സമ്പത്തുമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. 1974ല്‍ മുസ്‌ലിം ലീഗിന്റെ പിളര്‍പ്പിന് ശേഷം വടക്കന്‍ മേഖലയില്‍ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രമുഖ പ്രചാരകരില്‍ ഒരാളായി അദ്ദേഹം മാറി. മണ്‍മറഞ്ഞ മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്., ഇ. അഹ്മദ് തുടങ്ങിയ നേതാക്കളുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന മാഷ്, നേതൃരംഗത്ത് തലമുകള്‍ മാറി വരുമ്പോഴും അവരുടെയെല്ലാം പ്രിയപ്പെട്ട മാഷായി തന്നെ നിലകൊണ്ടു. പ്രസംഗ ശൈലിയിലും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും പ്രശംസിക്കപ്പെട്ടു.
P.PraveenKumar
writer


Recent News
  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'