updated on:2019-04-09 06:31 PM
സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

www.utharadesam.com 2019-04-09 06:31 PM,
കാഞ്ഞങ്ങാട്: സോളാര്‍ പാര്‍ക്ക് അധികൃതര്‍ കൂടുതല്‍ ഉപയോഗിക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു.
മടിക്കൈ പഞ്ചായത്തിലെ ഏച്ചിക്കാനം-വെള്ളൂട റോഡിന്റെ അറ്റകുറ്റപ്പണിയാണ് തടഞ്ഞത്. റോഡ് കൂടുതല്‍ ഉപയോഗിക്കുന്നത് സോളാര്‍ അധികൃതരാണ്. ഇവരുടെ വാഹനങ്ങളാണ് രാപ്പകല്‍ ഭേദമന്യേ ഇതിലൂടെ സര്‍വ്വീസ് നടത്തുന്നത്. അതു കൊണ്ടു തന്നെ റോഡിന്റെ പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
നാട്ടുകാരുടെ ആവശ്യപ്രകാരം റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കി നല്‍കുമെന്ന് സോളാര്‍ പാര്‍ക്ക് അധികൃതര്‍ വാര്‍ഡ് മെമ്പര്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ റോഡ് മുഴുവന്‍ ടാര്‍ ചെയ്യാതെ കുഴികള്‍ മാത്രം നികത്തി ടാര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് വാര്‍ഡ് മെമ്പര്‍ ബിജി ബാബുവിന്റെ നേതൃത്വത്തില്‍ റോഡ് പണി നാട്ടുകാര്‍ തടഞ്ഞത്.
റോഡ് മുഴുവന്‍ അറ്റകുറ്റ പണി നടത്തി ടാര്‍ ചെയ്യാതെ നിര്‍മ്മാണം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്.
ഇതെത്തുടര്‍ന്ന് സോളാര്‍ അധികൃതര്‍ നിര്‍മ്മാണം നിര്‍ത്തി വെച്ചു.



Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്

  മെഗാ മെഡിക്കല്‍ ക്യാമ്പ് ഏഴിന്