updated on:2019-04-09 06:50 PM
പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

www.utharadesam.com 2019-04-09 06:50 PM,
കാഞ്ഞങ്ങാട്: പൊതുമേഖല നമ്മുടെ സംസ്‌കാരത്തിന്റെയും സമതുലിതമായ വ്യക്തി വികാസത്തിന്റെയും സാമൂഹ്യ വികാസത്തിന്റെയും ശക്തി ചൈതന്യമാണെന്ന് പ്രശസ്ത സിനിമാസംവിധായകന്‍ ഷാജി എന്‍. കരുണ്‍ പറഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.
ബി.എസ്.എന്‍.എല്‍. ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബി.എസ്.എന്‍.എല്‍. മഹോത്സവത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ മനോഹരന്‍, വി അശോകന്‍, വി വിനോദ്, ഷാജിര്‍, എ വി കൃഷ്ണന്‍, പി ജനാര്‍ദനന്‍, വി.പി ബാലചന്ദ്രന്‍, പി.പി കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
ബി.എസ്.എന്‍.എല്‍. റിട്ട. ജീവനക്കാരന്‍ എം.സി ഗിരീഷാണ് ലോഗോ രൂപകല്‍പന ചെയ്തത്.



Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്

  മെഗാ മെഡിക്കല്‍ ക്യാമ്പ് ഏഴിന്