updated on:2019-04-11 07:28 PM
രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

www.utharadesam.com 2019-04-11 07:28 PM,
കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 49-ാം റാങ്ക് നേടി കാസര്‍കോടിന്റെ അഭിമാനമായി മാറിയ രഞ്ജിന മേരി വര്‍ഗീസിന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് ഉപഹാരം നല്‍കി. ബദിയടുക്ക പെര്‍ഡാലയിലെ വീട്ടിലെത്തി എന്‍.എം.സി.സി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാം പ്രസാദ്, വൈസ് ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, മാനേജിംഗ് കമ്മിറ്റിയംഗം എം.എന്‍. പ്രസാദ്, ജോയിന്റ് കണ്‍വീനര്‍ മുജീബ് അഹ്മദ്, ഫാറൂഖ് ഖാസ്മി, ഒ.കെ മഹ്മൂദ് സന്നിഹിതരായിരുന്നു. രഞ്ജിന മേരി വര്‍ഗീസും മാതാപിതാക്കളായ വര്‍ഗീസ്, തേരേസ, സഹോദരി എലിസബത്ത് വര്‍ഗീസ് എന്നിവരും റാങ്ക് നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചു. എന്‍.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ രഞ്ജിനക്കും ജില്ലയില്‍ നിന്നുള്ള മറ്റൊരു റാങ്ക് ജേതാവ് നിഥിന്‍ രാജിനും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കാസര്‍കോട് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു.



Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്