updated on:2019-04-13 07:05 PM
ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

www.utharadesam.com 2019-04-13 07:05 PM,
പുത്തിഗെ: വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളുടെ അന്വേഷണത്വര പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ചിന്താശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന കലാലയങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരേണ്ടതും അത്യന്താപേക്ഷിതമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു. ചിന്താശേഷിയുള്ള തലമുറയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13-ാം ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തില്‍ അനുസ്മരണ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന മജ്‌ലിസുറാത്തീബിന് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി ഫറോഖിന്റെ പ്രാര്‍ത്ഥനയോടെ തുടക്കമാവും.
അബ്ദുര്‍റഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംപാടി ഉത്‌ബോധനം നടത്തും.
രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണം അബ്ദുല്‍ ഗഫൂര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലാുദ്ദീന്‍ സഅദി അല്‍ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹിം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
ഉറൂസ് പരിപാടികള്‍ തിങ്കളാഴ്ച വൈകിട്ട് സമാപിക്കും. സമാപന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതസാദാത്തുക്കള്‍ സംബന്ധിക്കും.Recent News
  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'