updated on:2019-04-20 06:11 PM
അക്രമ രാഷ്ട്രീയത്തില്‍ നിന്ന് കാസര്‍കോട് വികസനത്തിലേക്ക് വളരണം- നളിന്‍കുമാര്‍ കട്ടീല്‍

www.utharadesam.com 2019-04-20 06:11 PM,
കുമ്പള: അക്രമ രാഷ്ട്രീയത്തില്‍ നിന്ന് വികസന രാഷ്ട്രീയത്തിലേക്ക് കാസര്‍കോട് മാറണമെന്ന് കര്‍ണാടക എം.പി.യും ബി.ജെ.പി. നേതാവുമായ നളിന്‍കുമാര്‍ കട്ടില്‍ പറഞ്ഞു.
കുമ്പളയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവനും വികസനത്തിലേക്ക് കുതിക്കുമ്പോള്‍ കേരളം മുഴുവനും അക്രമം അഴിച്ചുവിടുന്ന കമ്മ്യുണിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന കാസര്‍കോട് ജനതയുടെ ഇടയില്‍ അക്രമത്തിന്റെ വിത്ത് പാവുകയാണ് സി.പി.എം ചെയ്യുന്നതെന്ന് കട്ടില്‍ പറഞ്ഞു.
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു.
മുന്‍ കര്‍ണാടക എം.എല്‍.സി ഗണേഷ് കാര്‍ണിക്ക്, സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് സത്യാശങ്കര ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണികണ്ഠ റൈ, രൂപേഷ് തൈവളപ്പ്, രമേശ് ഭട്ട്, സുധാകര കാമത്ത്, പി.ആര്‍ സുനില്‍, സുമിത് രാജ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും