updated on:2019-04-20 06:41 PM
'വികസനം പറയാനില്ലാതെ മോദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'

www.utharadesam.com 2019-04-20 06:41 PM,
ഉദുമ : വികസനത്തെ പറ്റി പറയാനില്ലാതെ മോദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാക്ക് പാലേരി പറഞ്ഞു. സംഘ്പരിവാറിനെ പുറത്താക്കാന്‍ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭരണത്തെ പോലും വിശ്വാസത്തിലെടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് നേതാക്കള്‍ വിഷം ചീറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സംസാരിച്ചു. ജബീന ഇര്‍ഷാദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, അമ്പുഞ്ഞി തലക്ലായി, മഹ്മൂദ് പള്ളിപ്പുഴ, ചന്ദ്രന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പെരിയ, ഗീതാകൃഷ്ണന്‍, കെ. രാമകൃഷ്ണന്‍, സി.എച്ച്.ബാലകൃഷ്ണന്‍, ഹമീദ് കക്കണ്ടം, സഫിയ സമീര്‍, മജീദ് നരിക്കോടന്‍, സിറാജുദ്ദീന്‍ മുജാഹിദ് സംസാരിച്ചു. പി.കെ അബ്ദുല്ല സ്വാഗതവും അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം