updated on:2019-04-22 06:59 PM
കേരളത്തില്‍ എന്‍.ഡി.എ. നാലില്‍ കൂടുതല്‍ സീറ്റ് നേടും -കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

www.utharadesam.com 2019-04-22 06:59 PM,
കാസര്‍കോട്: കേരളത്തില്‍ നാലില്‍ കൂടുതല്‍ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാസര്‍കോട് ലോക്‌സഭ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ കൊട്ടിക്കലാശ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കാസര്‍കോട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി വിജയിക്കും. ബലിചക്രവര്‍ത്തിയെ പോലെ ത്യാഗികളുടേയും ബലിദാനികളുടേയും നാടാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം രാക്ഷസന്‍മാരുടെ നാടാവാന്‍ പാടില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുസ്ലിം ലീഗിനെ ചത്ത കുതിര എന്നാണ് വിശേഷിപ്പിച്ചത്. ചത്ത കുതിരയെ ഉയര്‍ത്തി കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് വന്നത്.
രാജ്യത്ത് വികസനം വേണം, ജോലി വേണം, നല്ല വേതനം ലഭിക്കണം. അതിന് നല്ല ഭരണാധികാരി വരണം. വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും-അവര്‍ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ള, പ്രമീള സി. നായക്, എം. സഞ്ജീവ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, എ. വേലായുധന്‍, ജി.ചന്ദ്രന്‍, ജേക്കബ് കണ്ണോട്ട്, പയ്യന്നൂര്‍ ഷാജി, .ഗണേഷ് കാര്‍ണിക്, ഗണേഷ് പാറക്കട്ട, സുധാമ ഗോസാഡ, പി.ആര്‍ സുനില്‍, ഉമ കടപ്പുറം, ധനഞ്ജയന്‍ മധൂര്‍, എന്‍. ബാബുരാജ് സംസാരിച്ചു.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും