updated on:2019-05-02 08:13 PM
രണ്ടരപ്പതിറ്റാണ്ടിന് ശേഷം സഹപാഠിക്കൊരു കൈതാങ്ങുമായി വിദ്യാലയ മുറ്റത്തേക്കൊരു 'യൂടേണ്‍'

www.utharadesam.com 2019-05-02 08:13 PM,
കാസര്‍കോട്: ചെര്‍ക്കള ഗവ. ഹൈസ്‌കൂള്‍ 1993-94 ബാച്ച് എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് ഒന്നിന് ചെര്‍ക്കള ഗവ. സ്‌കൂള്‍ പാണക്കാട് ശിഹാബ് തങ്ങള്‍ പവലിയനില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1993-94 വര്‍ഷത്തില്‍ എ, ബി ബാച്ചുകളിലെ പഠനം നടത്തിയ 93 പേരില്‍ മരണമടഞ്ഞ മൂന്ന് പേരൊഴികെ 90 പേരും അധ്യാപകരും സംഗമത്തില്‍ പങ്കെടുക്കും.
സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതിയിലൂടെ നിര്‍ധനയായ കൂട്ടുകാരിക്ക് നല്‍കുന്ന ഭവന സഹായ പ്രഖ്യാപനം, ചെര്‍ക്കള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരുക്കുന്ന 'ആകാശവാണി' സ്മാര്‍ട്ട് ഡിജിറ്റല്‍ റൂമിന്റെ ഫണ്ട് കൈമാറ്റം, അധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം', 93-94 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും കുടുംബാംഗങ്ങളുടേയും കലാ സാഹിത്യ പ്രകടനങ്ങള്‍ 'യൂ ടേണ്‍, ഓര്‍മ്മക്കായ്-നന്മക്കായ്' എന്ന് നാമകരണം ചെയ്ത മുഴുനീള ദിവസത്തിലായി സംഘടിപ്പിക്കുന്ന സംഗമത്തില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എത്തി.
രാവിലെ പത്തിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സാഹിന സലിം, ജനപ്രതിനിധികളായ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സിന്ധു, എം.സി.എ ഫൈസല്‍, സുഫൈജ മുനീര്‍, സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ പി. ചെര്‍ക്കളം, ജനറല്‍ കണ്‍വീനര്‍ പി.വി രാജേഷ് മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ അബ്ദുല്ല കടവത്ത്, ട്രഷറര്‍ സി.കെ ഉസ്മാന്‍, ഹനീഫ സന്തോഷ് നഗര്‍, ബഷീര്‍ കനിയടുക്കം, ഷരീഫ് പൊടിപ്പള്ളം സംബന്ധിച്ചു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം