updated on:2019-05-02 08:45 PM
കാന്‍സര്‍ ബാധിത അവയവങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-05-02 08:45 PM,
ഉപ്പള: കാന്‍സര്‍ രോഗം ഏറ്റവും വലിയ ആപത്താണെന്നും തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാമെന്നും ഇത് കണ്ടെത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് പറഞ്ഞു.
ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനും മലബാര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണവും കാന്‍സര്‍ അവയവങ്ങളുടെ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡോക്ടര്‍ ഫിലിപ്പ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ഹമീദ് ബന്തിയോട്, കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ ആരിഫ്, പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഉപ്പള ഗേറ്റ്, മജീദ് പച്ചമ്പള, റൈഷാദ് ഉപ്പള, അഷാഫ്, മൂസ, നാസര്‍ ഹിദായത്ത് നഗര്‍, മഹമൂദ് കൈകമ്പ, മഹമൂദ് ഉപ്പള ഗേറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ സിദ്ദീഖ് കൈകമ്പ സ്വാഗതവും അബു തമാം നന്ദിയും പറഞ്ഞു.
ചെയര്‍മാന്‍ ഹിന്ദുസ്ഥാന്‍ മോണു അധ്യക്ഷത വഹിച്ചു. ഉപ്പള ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ ഒന്നാം ദിനം തന്നെ നൂറ് കണക്കിന് ആളുകളാണ് കാണാനെത്തി യത്.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം