updated on:2019-05-12 07:24 PM
അംഗഡിമുഗര്‍ വിജയോത്സവം നാടിന്റെ ഉത്സവമായി

www.utharadesam.com 2019-05-12 07:24 PM,
അംഗഡിമുഗര്‍: പത്താം തരം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും തിളക്കമാര്‍ന്ന വിജയം നേടി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുമ്പള സബ്ജില്ലയില്‍ ഒന്നാം സ്ഥാനവും കാസര്‍കോട് വിദ്യഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനവും നേടിയ അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന വിജയോത്സവം നാടിന്റെ ഉത്സവമായി. പരീക്ഷ എഴുതിയ തൊന്നൂറ്റിനാല് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പി.ടി.എ, ഒ.എസ്.എ, യു.എ.ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി, യുവശക്തി ക്ലബ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് അരുണ ജെ. ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ നന്ദികേശന്‍ മുഖ്യാതിഥിയായി. മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ ആയിഷത്ത് ജുവൈരിയ, കൃതി റൈ എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.ടി.എ, സ്റ്റാഫിന്റെ മൊമെന്റോ ഡി.ഇ.ഒയും യു.എ.ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ കാഷ് അവാര്‍ഡ് അബ്ദുല്‍ റഹ്മാനും വിതരണം ചെയ്തു. പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി മുഹമ്മദ്, സീനിയര്‍ അസിസ്റ്റന്റ് സരോജിനി, പി.ടി.എ വൈസ് പ്രസിഡണ്ട് മൊയ്തീന്‍ പര്‍ളാഡം, ഹസനുല്‍ ബന്ന, അസീസ് മുന്നൂര്‍, ശിവരാമ, സുലൈമാന്‍ ഊജംപദവ്, റസ്സാഖ് തോണി, റംല, അബ്ദുല്‍ ഖാദര്‍, ലോലാക്ഷി, മാധവന്‍ എം, ശിവപ്പ പൂജാരി, ഗോപാല കൃഷ്ണ, അബ്ദുല്‍ റഹ്മാന്‍, സലാവുദ്ദീന്‍, സഈദ് പര്‍ളാഡം സംസാരിച്ചു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം