updated on:2019-05-14 05:45 PM
കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

www.utharadesam.com 2019-05-14 05:45 PM,
ഉദുമ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പാരമ്പര്യ- നാടോടി തനത് നൃത്തരൂപങ്ങള്‍ ഓരോന്നായി വര്‍ണ്ണാഭമായി നൃത്തമായി അവതരിപ്പിച്ച നൃത്ത വിരുന്ന്-ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി. നാടോടി നൃത്തങ്ങളും നാടകങ്ങളും ഒന്നിച്ചു കാണാനുള്ള അവസരം ഒരുക്കിയത് ഉദുമ കണ്ണിക്കുളങ്ങര കലാ-കായിക സാംസ്‌കാരിക വേദിയുടെ കുട്ടികളുടെ തിയറ്റര്‍ 'പാഠശാല'യാണ്. ഉദുമയുടെ പരിസര പ്രദേശങ്ങളിലെ അറുപതിലധികം വരുന്ന കലാകാരന്മാരും കലാകാരികളുമാണ് ഉദുമ ടൗണിലെ അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ തുറന്ന വേദിയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍ അവതരിപ്പിച്ചത്.
കമനീയവും വര്‍ണ്ണാഭവുമായ നിറങ്ങളുടെ സാഗരം പോലെ ലെബില്‍ ഗാസ് വേഷധാരികളായ രാജസ്ഥാനികള്‍ ആഘോഷവേളകളെ ആനന്ദ തിമിര്‍പ്പുകളാക്കുന്ന രാജസ്ഥാനില്‍ നിന്നുള്ള ഘൂമര്‍, മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഉത്സവാനന്ദ നൃത്തം, മാഡിയ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പുരാതന നാടോടി തനത് കലയായ രാജസ്ഥാനില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ അവതരിപ്പിക്കാറുള്ള കല്‍ബേലിയ, വസന്തകാലത്തിന്റെ വരവറിയിച്ച് പുതുവര്‍ഷ രാത്രികളില്‍ വര്‍ണ്ണശബളമായ വേഷവിധാനങ്ങള്‍ കൊണ്ടലങ്കരിച്ച് ആസാമില്‍ നിന്നുള്ള പരമ്പരാഗത ഗോത്ര നൃത്തം ബിഗു, പൗരാണികവും നവരാത്രി കാലരാവുകളെ ആഘോഷ പൂര്‍ണ്ണമാക്കുന്ന ഗുജറാത്തില്‍ നിന്നുള്ള ഗര്‍ബയും ഡാണ്ഡിയയും ദോഹ്കിയില്‍ അവതരിപ്പിക്കുന്ന മറാട്ടി വംശക്കാരുടെ ഊര്‍ജ്ജസ്വല നാടോടിയിനമായ മഹാരാഷ്ട്രയില്‍ നിന്നുള്ള ലേസിയ, ഒരേ സമയം ശരീരത്തെ ഉത്സവമാക്കി നടനവും കായിക പ്രകടനവും സന്നിവേശിപ്പിച്ച ഒറീസ അതൃത്തിയില്‍ നിന്നുള്ള മാര്‍ഷ്യല്‍ ആര്‍ട്ട് ഫോം മയൂര്‍ ഗിഞ്ച്ചൗ അരങ്ങിലെത്തി. ഒപ്പം മലയാള സാഹിത്യത്തിലെ എക്കാലത്തെയും സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ, ചെറു കഥകളെ കോര്‍ത്തിണക്കിയുള്ള നാടകങ്ങളും കഥകളിയും യക്ഷഗാനവും അരങ്ങേറി.
കെ.എ ഗഫൂര്‍ മാസ്റ്റര്‍, അംബികാസുതന്‍ മാങ്ങാട്, സുധീഷ് ഗോപാലകൃഷ്ണന്‍, ജഗദീഷ് കുമ്പള എന്നിവര്‍ വെള്ളരി പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കേന്ദ്രീകരിച്ച് ഇരുപത്തിയഞ്ചിലധികം വര്‍ഷമായി നൃത്തസംവിധാനത്തില്‍ വ്യാപൃതനായി ഇന്ത്യയിലും വിദേശത്തും നിരവധി നൃത്തയിനങ്ങളുടെ കോറിയോഗ്രാഫറായ മാസ്റ്റര്‍ ഹരി രാമചന്ദ്രന്റെ ശിക്ഷണത്തില്‍ ഗോപി കുറ്റിക്കോല്‍ സന്നിവേശിപ്പിച്ചതാണ് ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം