updated on:2019-05-14 05:58 PM
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ഉത്സവകമ്മിറ്റിയുടെ ആദരം

www.utharadesam.com 2019-05-14 05:58 PM,
കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിക്കും ദീനാര്‍ ഐക്യവേദി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്കും തളങ്കര കാനക്കോട് ബാന്തുക്കുടി തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവ കമ്മിറ്റിയുടെ ആദരം. ഒരു നൂറ്റാണ്ടിന് ശേഷം നടന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം വിജയിപ്പിക്കുന്നതില്‍ നാട് ഒന്നടങ്കം കൈകോര്‍ത്ത് പിടിക്കുകയും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി മതമൈത്രിയുടെ നല്ല പാഠം പകര്‍ന്നു നല്‍കുകയും ചെയ്തതിനാണ് ആദരം.
ഉത്സവത്തിനെത്തിയവര്‍ക്ക് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ മധുര പാനീയം നല്‍കി വരവേറ്റതിനെ ഉത്സവകമ്മിറ്റി പ്രത്യേകം എടുത്തു പറഞ്ഞു. ഇന്നലെ നടന്ന ഉത്സവകമ്മിറ്റിയുടെ സമാപന യോഗത്തില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്കുള്ള സ്‌നേഹോപഹാരം പള്ളികമ്മിറ്റി സെക്രട്ടറി ടി.എ. ഷാഫി ഉത്സവകമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയയില്‍ നിന്ന് ഏറ്റുവാങ്ങി. ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.സതീഷന്‍, ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനര്‍ നാരായണന്‍ കൊളത്തൂര്‍, ഭഗവതി സേവാ സംഘം അധ്യക്ഷന്‍ കൃഷ്ണന്‍, തറവാട് പ്രസിഡണ്ട് രാജേന്ദ്രന്‍, കാരണവര്‍ നാരായണന്‍, കെ.പി. ബാലസുബ്രഹ്മണ്യന്‍, വിവിധ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം