updated on:2019-05-16 06:05 PM
ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

www.utharadesam.com 2019-05-16 06:05 PM,
കാസര്‍കോട്: ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന കലാപം സാഹിത്യ ക്യാമ്പിന്റെ രണ്ടാം പതിപ്പ് കലാപം-2 നാളെയും മറ്റന്നാളുമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തരയ്ക്ക് ചെറിയലോകവും വലിയ കവിതയും എന്ന വിഷയത്തില്‍ വീരാന്‍ കുട്ടിയും എഴുത്തിന്റെ പുതിയ വഴികള്‍ എന്ന വിഷയത്തില്‍ സി.എം. വിനയചന്ദ്രനും ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടിന് കെട്ടിയ ചിറകുകളും ഉയരെ പറക്കുന്ന പെണ്‍കുട്ടികളും എന്ന വിഷയത്തില്‍ മനീഷ നാരായണന്‍ ക്ലാസെടുക്കും. മൂന്ന് മണിക്ക് കനല്‍വഴികള്‍ താണ്ടിയ കര്‍ഷക ലോംഗ് മാര്‍ച്ചുകള്‍ എന്ന വിഷയത്തില്‍ വിജു കൃഷ്ണന്‍ ക്ലാസെടുക്കും. രാത്രി ഏഴിന് പ്രശസ്ത സൂഫി സംഗീത സംഘമായ മെഹ്ഫില്‍-ഇ-സമയുടെ സംഗീത സന്ധ്യ അരങ്ങേറും.
17ന് രാവിലെ പത്തിന് സത്യാനന്തര കാലത്തെ മാധ്യമങ്ങളുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ എ.വി. അനില്‍കുമാറും നവ ഹിന്ദുത്വം ഹിന്ദു ദേശീയതയുടെ ഉരുത്തിരിയുന്ന രൂപങ്ങളും സ്ഥല ഭാവമാനങ്ങളും എന്ന വിഷയത്തില്‍ ഷഫീഖ് സല്‍മാന്‍ ക്ലാസെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് ആക്ടിവിസ്റ്റ് ഇഷ കിഷോറും മൂന്നിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു എന്നിവരുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിക്കും. വൈകിട്ട് നാലിന് വാലിഡിക്റ്ററി മാഗസിന്‍ പ്രകാശനം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് പ്രവേശനം. വിവരങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍: 9633479377, 7558999774. പത്രസമ്മേളനത്തില്‍ പ്രജിത്ത് ഉലൂജി, ശ്രീജിത്ത് മഞ്ചക്കല്‍, ശിവന്‍ ചൂരിക്കോട്, സുരേഖ ശശികുമാര്‍, വിഷ്ണുപ്രസാദ് സംബന്ധിച്ചു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം