updated on:2019-05-16 06:35 PM
ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

www.utharadesam.com 2019-05-16 06:35 PM,
കാസര്‍കോട്: ജെ.സി.ഐ. കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദര്‍ശനവും എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ബസ് സ്റ്റാന്റിന് സമീപം സിറ്റി ടവറിന് എതിര്‍വശത്താണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതരയ്ക്കാണ് ചടങ്ങ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡോ എ പ്ലസ് ഗ്രേഡോ നേടിയവരും പ്ലസ് ടു പരീക്ഷയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരേയുമാണ് അനുമോദിക്കുന്നത്.
വിദഗ്ധരുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസും വിദ്യാഭ്യാസ സെമിനാറും രണ്ട് ദിവസങ്ങളിലായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രമുഖ കോളേജുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രദര്‍ശനവും നടത്തും. ചടങ്ങില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു തുടങ്ങിയവരും വിദ്യാഭ്യാസ പ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. അനുമോദനത്തിന് അര്‍ഹമായവര്‍ 9747392599, 9995238336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 വീതം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് എന്‍.എം. ഉമറുല്‍ ഫാറൂഖ്, പ്രോഗ്രാം കണ്‍വീനര്‍ എം.എ. സമീല്‍ അഹമദ്, വനിതാ വിഭാഗം മേഖലാ ഡയറക്ടര്‍ നഫീസത്ത് ഷിഫാനി, എന്‍.എ. ആസിഫ്, ജി. റഷാന്ത്, സഫ്‌വാന്‍ ചെടേക്കാല്‍ സംബന്ധിച്ചു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം