updated on:2019-05-19 06:33 PM
അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

www.utharadesam.com 2019-05-19 06:33 PM,
കാസര്‍കോട്: കുറ്റിക്കോലിന്റെ നാടകപ്പെരുമ അടയാളപ്പെടുത്തി 'ഇയാഗോ' നാടകാസ്വാദകരുടെ ഹൃദയങ്ങളിലേക്ക് പടര്‍ന്നുകയറി. നെരുദ കുറ്റിക്കോല്‍ ഒരുക്കിയ 'ഇയാഗോ' ഇന്നലെ രാത്രി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. കാസര്‍കോട് തിയേട്രിക്‌സ് സൊസൊറ്റിയാണ് നാടകാവതരണത്തിന് കളമൊരുക്കിയത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അരങ്ങേറ്റ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്ന മാധ്യമം നാടകമാണെന്നും നാടകങ്ങള്‍ ജനങ്ങളെ ഏറ്റവും വേഗത്തില്‍ സ്വാധീനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ മുന്‍നിര്‍ത്തി വര്‍ത്തമാനകാല സാമൂഹ്യ ചുറ്റുപാടുകളിലൂടെയുള്ള ഒരു സത്യാന്വേഷണമാണ് 'ഇയാഗോ' എന്ന നാടകം. ഇയാഗോ ബഹുസ്വരതയ്ക്ക് മേല്‍ കടന്നുകയറുന്ന സവര്‍ണാധിപത്യത്തിന്റെയുംപുരുഷാധിപത്യത്തിന്റെയും ഒരു ആള്‍ക്കൂട്ടമാണെന്ന് നാടകം വിളിച്ചുപറയുന്നു. പ്രണയമധുരം തുളുമ്പുന്ന രംഗങ്ങളും നാടകത്തെ മനോഹരമാക്കുന്നു. 375 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഒരു നാടകം മുന്നോട്ട് വെച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അലയടിക്കുന്നുണ്ടെന്ന സത്യം 'ഇയാഗോ' വെളിപ്പെടുത്തുന്നുണ്ട്. ഒഥല്ലോയില്‍ ഷേക്‌സ്പിയര്‍ പറയാതെ പറഞ്ഞ രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ബിനുലാല്‍ ഉണ്ണിയുടെ തിരക്കഥയില്‍ സംവിധായകന്‍ പ്രേമന്‍ മുചുക്കുന്ന് നടകം ഒരുക്കിയത്. ഇയോഗയായി അനീഷ് കുറ്റിക്കോലും ഒഥല്ലോയായി ഹരിദാസ് കുണ്ടംകുഴിയും മത്സരിച്ചഭിനയിച്ചപ്പോള്‍ നടന മികവിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് ടൗണ്‍ ഹാള്‍ സാക്ഷിയായി. ഡെസ്റ്റിമോണയായി കൃഷ്ണപ്രിയയും എമിലിയയായി പ്രിയ വെള്ളിമാട് കുന്നും കാഷിയോയായി സതീഷ് ബാബുവും നിറഞ്ഞുനിന്നു. രംഗസംവിധാനവും ശ്രദ്ധേയമായി. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അഭിനേതാക്കളേയും പിന്നണി പ്രവര്‍ത്തകരേയും ജില്ലാ കലക്ടറും കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി ചെയര്‍മാനുമായ ഡോ. ഡി. സജിത് ബാബു അനുമോദിച്ചു. ഉദ്ഘാടന ചടങ്ങില്‍ സൊസൈറ്റി ട്രഷറര്‍ ടി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബിനുലാല്‍ ഉണ്ണിയും പ്രേമന്‍ മുചുക്കുന്നും സംസാരിച്ചു. സെക്രട്ടറി ടി.എ ഷാഫി കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയെ കുറിച്ച് വിശദീകരിച്ചു. ജി.ബി വത്സന്‍ സ്വാഗതവും സുരേഷ് ബാബു ജി. നന്ദിയും പറഞ്ഞു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി