updated on:2019-05-30 07:11 PM
ആധുനിക രീതിയിലുള്ള കായിക പരിശീലനങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും ഒരുങ്ങി

www.utharadesam.com 2019-05-30 07:11 PM,
കുമ്പള: സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും കായികപരിശീലനം നേടുന്നതിനാവശ്യമായ ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും കുമ്പള സൂരംബയലില്‍ ഒരുങ്ങി.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ മൈതാനത്താണ് ശാസ്ത്രീയമായ സിന്തറ്റിക് ട്രാക്കുകളും ഹൈജംപ്, ലോങ് ജംപ് പിറ്റുകളും ക്രിക്കറ്റ് നെറ്റ് പ്രാക്റ്റീസ് സംവിധാനവും ബര്‍മുഡ ഗ്രാസ് ടര്‍ഫും ഫുട്ബാള്‍, വോളിബാള്‍, ബാസ്‌കറ്റ് ബാള്‍, കബഡി കോര്‍ട്ടുകളും ഒരുക്കിയിട്ടുള്ളത്.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ചുരുങ്ങിയ ചാര്‍ജ് ഈടാക്കി പുറത്ത് നിന്നുള്ള കുട്ടികള്‍ക്കും പരിശീലനം നേടാനുള്ള അവസരങ്ങള്‍ നല്‍കുമെന്ന് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഇഖ്ബാല്‍ പേരാല്‍, പ്രിന്‍സിപ്പല്‍ കെ.വി ഭട്ട് എന്നിവര്‍ പറഞ്ഞു.
പരിശീലന സംവിധാനങ്ങളുടെ പ്രി ലോഞ്ചിംഗ് മുഹമ്മദ് ഇഖ്ബാല്‍, പ്രസ്‌ഫോറം ട്രഷറര്‍ കെ.എം.എ സത്താര്‍, പ്രിന്‍സിപ്പാള്‍ കെ.വി ഭട്ട് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു നിര്‍വ്വഹിച്ചു. പി. എ റംസാന്‍ മെമ്മോറിയല്‍ ട്രസ്റ്റാണ് റേസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന പേരില്‍ ആധുനിക കായികപരിശീലന കേന്ദ്രം നിര്‍മ്മിച്ചു നല്‍കിയത്.Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു