updated on:2019-05-30 07:31 PM
റമദാന്‍ 25-ാം രാവിനെ ഉണര്‍ത്തി സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സംഗമം

www.utharadesam.com 2019-05-30 07:31 PM,
ദേളി: റമദാനില്‍ ആര്‍ജ്ജിച്ച ആത്മ വിശുദ്ധിയും ത്യാഗ സന്നദ്ധതയും വരും നാളുകളെ കൂടുതല്‍ ചൈതന്യവത്താക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത വൈസ് പ്രസിഡണ്ട് എം. അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ അഭിപ്രായപ്പെട്ടു. റമദാന്‍ 25-ാം രാവില്‍ ദേളി സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സംഗമത്തില്‍ മാണിക്കോത്ത് എ. പി അബ്ദുല്ല മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.
സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, മൊയ്തു സഅദി ചേരൂര്‍, ജാബിര്‍ സഖാഫി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍റഹ്മാന്‍ കല്ലായി, അഹ്മദ് ബെണ്ടിച്ചാല്‍, മുഹമ്മദ് ഹാജി അടുക്കം, എം.ടി.പി അബ്ദുല്‍റഹ്മാന്‍ ഹാജി, സത്താര്‍ ഹാജി ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരിയും ഖതമുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളും ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളും സ്വാലിഹ് സഅദിയും തൗബാ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയും നേതൃത്വം നല്‍കി.
സമൂഹ നോമ്പ് തുറയില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ധീഖ് സഖാഫി ആവളം, ഇസ്മയില്‍ ചിത്താരി സംബന്ധിച്ചു. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തി. സമാപന ദുആ സമ്മേളനത്തിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കി. ഇസ്മയില്‍ സഅദി പാറപ്പള്ളി നന്ദി പറഞ്ഞു.Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു