updated on:2019-06-06 07:27 PM
ഈദ് സംഗമവും പായസ സല്‍ക്കാരവുമൊരുക്കി സിറ്റി ഫ്രണ്ട്‌സ്

www.utharadesam.com 2019-06-06 07:27 PM,
കാസര്‍കോട്: പെരുന്നാള്‍ തലേന്ന് രാത്രി കാസര്‍കോട് നഗരത്തിലെത്തിയവര്‍ക്ക് പായസ-പലഹാര സല്‍ക്കാരമൊരുക്കിയും ഈദ് സംഗമം സംഘടിപ്പിച്ചും നഗരത്തിലെ യുവാക്കളുടെ കൂട്ടായ്മയായ സിറ്റി ഫ്രണ്ട്‌സ് ശ്രദ്ധേയരായി. ടൗണ്‍ മുബാറക് മസ്ജിദിന് സമീപമാണ് ഈദ് സംഗമം ഒരുക്കിയത്. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കൂടിയായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. കട്ടക്കാല്‍ മസ്ജിദില്‍ പതിനാറ് വര്‍ഷമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു വരുന്ന ശാന്തപ്പ കട്ടക്കാലിനെ ടൗണ്‍ മുബാറക് മസ്ജിദ് ഖത്തീബ് അബ്ദുല്‍ റസാഖ് അബ്രാറി ഷാളണിയിച്ച് ആദരിച്ചു. കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ ഹാജി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, ഓള്‍ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, അഷ്‌റഫ് ഐവ, കെ.എം. ബഷീര്‍, മുഹമ്മദ് ഗസാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ തൊട്ട സ്വാഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ഇബ്രാഹിം ബാങ്കോട്, ജനറല്‍ സെക്രട്ടറി ഷാഹു അണങ്കൂര്‍, ട്രഷറര്‍ കബീര്‍, വൈസ് പ്രസിഡണ്ട് വഹാബ്, ഹനീഫ് മാര്‍ക്കറ്റ്, സുലൈമാന്‍, മഹ്‌റൂഫ്, സത്താര്‍ ദുബായ്ക്കുന്ന്, അലി ദുബായ്ക്കുന്ന്, അഫ്‌റാസ് നെല്ലിക്കുന്ന് എന്നിവര്‍ പായസ സല്‍ക്കാരത്തിന് നേതൃത്വം നല്‍കി.Recent News
  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍