updated on:2019-06-09 06:12 PM
രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

www.utharadesam.com 2019-06-09 06:12 PM,
കാസര്‍കോട്: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തപ്പെടുകയാണെന്നും ആഗോളവത്കരണത്തിന്റെ പിന്‍ബലത്തോടെ ഭരണകൂടം ഇന്ത്യയില്‍ തുടരുന്ന പുത്തന്‍ നയസമീപനങ്ങള്‍ മാതൃഭാഷകളെയും പ്രാദേശിക ഭാഷകളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും നാടകാചാര്യനും സാമൂഹ്യ ചിന്തകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറും കൂടിയായ പ്രസന്ന അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലും ഭാഷ ന്യൂനപക്ഷ കോര്‍ണറും ചേര്‍ന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബഹുഭാഷാ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസന്ന. ഗ്രാമസ്വരാജ് വീണ്ടുമുയരണം. സിനിമയിലേക്കും ടി.വി സീരിയലുകളിലേക്കുമുള്ള ചവിട്ടുപടിയായി നാടകത്തെ കണ്ടത് വലിയ ദുര്യോഗമാണെന്നും പ്രസന്ന പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍, ഉമേഷ് സാലിയാന്‍, എം.ശങ്കര്‍ റൈ, പി. പ്രഭാകരന്‍, എസ്.വി ഭട്ട്, ഇ.ജനാര്‍ദ്ദനന്‍, ഉ. ശ്യാമഭട്ട്, പി.വി.കെ. പനയാല്‍, പി.കെ അഹ്മദ് ഹുസൈന്‍ സംസാരിച്ചു.
നീറ്റ് പരീക്ഷാ റാങ്ക് ജേതാവ് ഹൃദ്യലക്ഷ്മി ബോസിന് ലൈബ്രറി കൗണ്‍സിലിന്റെ ഉപഹാരം പി.അപ്പുക്കുട്ടന്‍ സമ്മാനിച്ചു. ഇന്ന് രാവിലെ ബഹുഭാഷാ സാഹിത്യ സംഗമവും ഉച്ചക്ക് 2മണിക്ക് കവിയരങ്ങും നടക്കും.Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു