updated on:2019-06-11 09:12 PM
നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

www.utharadesam.com 2019-06-11 09:12 PM,
കാസര്‍കോട്: നഗരത്തിനോട് തൊട്ടൊരുമ്മി നില്‍ക്കുന്ന പള്ളം പ്രദേശത്ത് വെളിച്ച വിപ്ലവം കൊണ്ട് വന്ന് യുവാക്കള്‍. റെയില്‍വേ അണ്ടര്‍ പാസിങ്ങ് നിര്‍മ്മിച്ചതോടെ പള്ളത്ത് കുടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയാണ്. പ്രവാസികളും പള്ളം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും കൈകോര്‍ത്ത് ട്രാഫിക്ക് ജാഗ്ഷന്‍ മുതല്‍ പള്ളം പൊതുശ്മശാനം വരെയുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. കാലപ്പഴക്കമുണ്ടായിരുന്ന വിളക്കുകള്‍ മാറ്റി. ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് പള്ളം റോഡിലേക്ക് തിരിയുന്നിടത്ത് നാനാദിക്കുകളിലുള്ള പ്രധാന സ്ഥലങ്ങളുടെ പേരുകളും ദിശയും ദൂരവും കാട്ടുന്ന സൈന്‍ ബോര്‍ഡും സ്ഥാപിച്ചു. പള്ളം പുഴക്കരയില്‍ നിന്ന് നെല്ലിക്കുന്ന് ഭാഗത്തേക്കുള്ള റോഡ്, കസബ കടപ്പുറത്തേക്ക് പോകുന്ന പുതിയ പാത, പള്ളം-കസബ പാലം എന്നീ സ്ഥലങ്ങളില്‍ വിളക്കുകള്‍ ഉടന്‍ സ്ഥാപിക്കും. ഒരു ഘട്ടത്തില്‍ പൂട്ടി പോവുമായിരുന്ന പള്ളം തന്‍വീറുല്‍ ഇസ്ലാം എല്‍.പി. സ്‌കൂളിനെ നവീകരിച്ച് ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടുത്തി നല്ല രീതിയില്‍ നിലനിര്‍ത്തി. ഇംഗ്ലീഷ് മീഡിയത്തിനായി തന്നെ പുതിയ കെട്ടിടം പണിയാനും ഉദ്ദേശിക്കുന്നുണ്ട്. കളിക്കാന്‍ ഇടമില്ലാത്ത കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പള്ളം ഗ്രൗണ്ട് അധികൃതരുടെ അനുവാദത്തോടെ നവീകരിച്ചു. ഇതിന് നെല്ലിക്കുന്ന്, കസബ, തായലങ്ങാടി പ്രദേശത്തുള്ളവരും ക്ഷേത്ര, പള്ളി കമ്മിറ്റി, മറ്റു ക്ലബുകള്‍ സഹകരണം നല്‍കി വരുന്നുണ്ട്. പള്ളം വെളിച്ച വിപ്ലവത്തിലേക്ക് കടക്കുമ്പോള്‍ അത് നാടിന് ഉത്സവമായി മാറുകയാണ്.Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു