updated on:2019-07-03 09:03 PM
'ദാനധര്‍മ്മങ്ങള്‍ ചെയ്യാനുള്ള മനസ്സാണ് ഏറ്റവും അവശ്യ ഘടകം'

www.utharadesam.com 2019-07-03 09:03 PM,
കാഞ്ഞങ്ങാട്: ദാനധര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള മനസ്സാണ് മനുഷ്യ സമൂഹത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമെന്ന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ അധ്യക്ഷന്‍ അഡ്വ. എ.വി വാമനകുമാര്‍ പറഞ്ഞു.
മഹാപ്രളയം നാശം വിതച്ച കേരളത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിക്കുമെന്ന് വാമനകുമാര്‍ പറഞ്ഞു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് സ്‌കൂള്‍ കുട്ടികളിലൂടെ വിജയകരമായി നടപ്പിലാക്കിയ വാഴക്കന്ന് കൃഷി പദ്ധതി കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: അന്‍വര്‍ ഹസന്‍ (പ്രസി.), ഹാറൂണ്‍ ചിത്താരി (സെക്ര.), ഗോവിന്ദന്‍ നമ്പൂതിരി (ട്രഷ.), അഷ്‌റഫ് കൊളവയല്‍, ഡോ. ജയന്ത് നമ്പ്യാര്‍, പി.കെ പ്രകാശന്‍ മാസ്റ്റര്‍ (വൈ. പ്രസി.), മുഹാജിര്‍ പൂച്ചക്കാട് (ജോ.സെക്ര.), പി.എം. അബ്ദുല്‍ നാസര്‍ (പി.ആര്‍.ഒ), ഷൗക്കത്തലി എം. (ടൈല്‍ ട്വിസ്റ്റര്‍), സുരേഷ് പുളിക്കല്‍ (ലയണ്‍ ടൈമര്‍).
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ച അബ്ദുല്‍ നാസറിനെ വാമനകുമാര്‍ ആദരിച്ചു. പി.ടി ഫ്രാന്‍സിസ്, അഡ്വ. വിനോദ് കുമാര്‍, എം. ദിനേശ് കുമാര്‍, എം.ബി. ഹനീഫ്, ഖാലിദ് സി. പാലക്കി, പി.കെ. പ്രകാശന്‍ മാസ്റ്റര്‍, സി.എം. നൗഷാദ് പ്രസംഗിച്ചു. അഷറഫ് കൊളവയല്‍ സ്വാഗതവും ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി