updated on:2019-07-04 01:47 PM
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ യാത്ര ജുലായ് 9 മുതല്‍ കര്‍ശനമാക്കും-ബസ് ഉടമകള്‍

www.utharadesam.com 2019-07-04 01:47 PM,
കാസര്‍കോട്: അധ്യയനവര്‍ഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. ഭൂരിപക്ഷം കോളേജുകളും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ചില സ്ഥാപനങ്ങള്‍ ഇതുവരെയായും കണ്‍സഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടില്ല. നിയമാനുസൃതമായ കണ്‍സഷന്‍ കാര്‍ഡില്ലാതെ യാത്രചെയ്യുന്നത് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെക്കുന്നു. എല്ലാ വര്‍ഷവും മെയ് 31ന് മുമ്പ് സ്റ്റുഡന്റ്‌സ് ട്രാവല്‍സ് ഫെസിലിറ്റി യോഗം ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമായിരുന്നു. ജൂലൈ 9ന് മുമ്പായി വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകള്‍ അതാത് കോളേജ് അധികൃതര്‍ ബസ് ഓണേര്‍സ് അസോസിയേഷനില്‍ നിന്നോ ആര്‍.ടി.ഒ. യില്‍ നിന്നോ വാങ്ങിയിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ജൂലൈ 9 മുതല്‍ നിയമാനുസൃതമായ കണ്‍സഷന്‍ കാര്‍ഡില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധത്തിലുള്ള യാത്ര കണ്‍സഷനും അനുവദിക്കുന്നതല്ലെന്നും കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പത്രകുറിപ്പില്‍ അറിയിച്ചു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി