updated on:2019-07-05 07:06 PM
കാസര്‍കോട് ടൗണ്‍ നവീകരണത്തിനു പദ്ധതി തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു

www.utharadesam.com 2019-07-05 07:06 PM,
കാസര്‍കോട്: കാസര്‍കോട് ടൗണ്‍ നവീകരണത്തിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ പൊതു മരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശം നല്‍കി.
നല്ല റോഡുകളുടെയും ഡ്രൈനേജിന്റെയും നടപ്പാതയുടെയും അഭാവമാണ് മറ്റ് ജില്ലാ ആസ്ഥാന നഗരികള്‍ക്കുള്ളതുപോലുള്ള ആകര്‍ഷകത്വവും മനോഹാരിതയും കാസര്‍കോടിന് ഇല്ലാത്തതിന്റെ കാരണം. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പ്രൊപ്പോസല്‍ പ്രകാരം 2019-20 വര്‍ഷത്തെ ബജറ്റില്‍ കാസര്‍കോട് ടൗണ്‍ നവീകരണത്തിന് പ്രൊവിഷന്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ. കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് എം.ജി.റോഡ് ബി.എം., ബി.സി.ചെയ്തു ഒന്നേകാല്‍ കോടി രൂപ വിനിയോഗിച്ചു അഭിവൃദ്ധിപ്പെടുത്തിയത്. പ്രസ്തുത റോഡില്‍ ഡ്രൈനേജും ഇന്റര്‍ ലോക്ക് ചെയ്ത നടപ്പാതയും കൈവരിയും നിര്‍മ്മിക്കുന്നതിന് ഇപ്പോള്‍ രണ്ട് രോടി രൂപയുടെ പ്രവൃത്തി കരാര്‍ ചെയ്തതായും എം.എല്‍.എ.അറിയിച്ചു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി