updated on:2019-07-06 06:29 PM
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ജോസഫ് ചാണ്ടി കാസര്‍കോട്ടെത്തി

www.utharadesam.com 2019-07-06 06:29 PM,
കാസര്‍കോട്: ഇന്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും അമേരിക്കന്‍ മലയാളിയുമായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോസഫ് ചാണ്ടി പതിവുപോലെ കുട്ടികള്‍ക്ക് സഹായവുമായി കാസര്‍കോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. പത്തുമാസം അമേരിക്കയില്‍ ബിസിനസ് നടത്തി ലഭിക്കുന്ന ഒരു കോടി രൂപ ജൂണ്‍, ജുലായ് മാസങ്ങളില്‍ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലായി പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കും കോളേജ് കുട്ടികള്‍ക്കുമായി വീതിച്ചുനല്‍കുകയാണ് പതിവ്.
കഴിഞ്ഞ 23 വര്‍ഷങ്ങളായി അദ്ദേഹം ഈ പ്രവൃത്തി തുടര്‍ന്നു വരുന്നു. കേരളത്തിലാണ് ഈ തുകയുടെ 70 ശതമാനവും നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
കാസര്‍കോട് ടൗണ്‍ യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ചെക്ക് നല്‍കി കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാകോര്‍ഡിനേറ്റര്‍ പി.ടി.ബെന്നിമാസ്റ്റര്‍ സ്വാഗതവും കെ. സുരേഖ നന്ദിയും പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണം, പി.സുരേശന്‍, സി.എം.എ. ജലീല്‍, വി. ശ്രീനിവാസന്‍, ജോസ് ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി