updated on:2019-07-06 06:41 PM
മനുഷ്യരക്തത്തിന് ദാഹിക്കുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറി -സി.ആര്‍. ജയപ്രകാശ്

www.utharadesam.com 2019-07-06 06:41 PM,
കാസര്‍കോട്: മനുഷ്യരക്തത്തിന് ദാഹിക്കുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറിയെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ് അഭിപ്രായപ്പെട്ടു. ആന്തൂരിലെ പ്രവാസി സാജന്‍ ആത്മഹത്യ ചെയ്ത കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുക, പാവങ്ങള്‍ക്കുള്ള കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പുന:സ്ഥാപിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് നടത്തിയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.വി. ഗംഗാധരന്‍, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്‍, കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, സി.വി. ജെയിംസ്, എം.സി. പ്രഭാകരന്‍, ഹരീഷ് പി. നായര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, കെ.പി. പ്രകാശന്‍, ടോമി പ്ലാച്ചേരി, കെ.വി. സുധാകരന്‍, സുന്ദര ആരിക്കാടി, നോയല്‍ ടോമിന്‍ ജോസഫ്, എ. വാസുദേവന്‍, പി. രാമചന്ദ്രന്‍, രമേശന്‍ കരുവാച്ചേരി, പി. കുഞ്ഞിക്കണ്ണന്‍, എ.സി. ജോസ്, എം. രാധാകൃഷ്ണന്‍ നായര്‍, ഡി.വി. ബാലകൃഷ്ണന്‍, സി. രാജന്‍, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍, ഹര്‍ഷാദ് വോര്‍ക്കാടി, ഷാനവാസ് പാദൂര്‍, എരുവാട്ട് മോഹന്‍, ജി. നാരായണന്‍ സംബന്ധിച്ചു. വി.ആര്‍. വിദ്യാസാഗര്‍ സ്വാഗതവും ഗീത കൃഷ്ണന്‍ നന്ദിയും പറഞ്ഞു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി