updated on:2019-07-08 03:16 PM
വിദ്യാഭ്യാസ മേഖലകളിലെ പ്രതിഭകളെ അനുമോദിച്ചു

www.utharadesam.com 2019-07-08 03:16 PM,
മൊഗ്രാല്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് ഇഖ്ബാല്‍, ജില്ലയിലെ തന്നെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് താരം സിറാജ് റോണ്ടി, ഈ വര്‍ഷത്തെ സി.ബി.എസ്.സി സീനിയര്‍സെക്കണ്ടറി പരീക്ഷയില്‍ സൈക്കോളജിയില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടിയ ആസിയാ റിസ, സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ഫാറൂഖ് മുന്‍ഷി, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഫൗസിയ എം.കെ, ഖദീജത്ത് സുല്‍ഫ എന്നിവരെ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ഉപഹാരം നല്‍കി അനുമോദിച്ചു.
വിദ്യാഭ്യാസ-കായിക പ്രതിഭകളായവര്‍ക്കുള്ള ഉപഹാരം കുമ്പള എസ്.ഐ സന്തോഷ്, പത്മാനാഭന്‍ ബ്ലാത്തൂര്‍, പി.സി. ആസിഫ്, അബ്ദുല്ല സ്പിക്ക്, ഹമീദ് സ്പിക്ക് എന്നിവര്‍ വിതരണം ചെയ്തു.
മൊഗ്രാല്‍ ടൗണില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പത്മാനാഭന ബ്ലാത്തൂര്‍, പി.എ ആഷിഫ്, അബ്ദുല്ല കുഞ്ഞി സ്പിക്ക്, എം.എ. ഹമീദ്, പി.സി. ആസിഫ്, കെ.സി സലിം, ടി.എം.ശുഹൈബ്, നാസര്‍ മൊഗ്രാല്‍, മുഹമ്മദ് അബ്‌കോ പ്രസംഗിച്ചു. കെ.വി അഷ്‌റഫ് സ്വാഗതവും താജുദ്ദീന്‍ നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി