updated on:2019-07-08 08:52 PM
'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'

www.utharadesam.com 2019-07-08 08:52 PM,
കാസര്‍കോട്: നിയമാനുസരണം വഴിയോരങ്ങളില്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് സ്വതന്ത്ര വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നിയമങ്ങളുടെ സംരക്ഷണം വഴിയോര കച്ചവടക്കാര്‍ക്കുണ്ട്.
അതനുസരിച്ച് കച്ചവടക്കാരുടെ സര്‍വ്വേ നടത്തുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്.
ഇതിനാവശ്യമായ സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് ജില്ലാ ഭരണകൂടവുമാണ്. എന്നാല്‍ സഹായിക്കേണ്ടവര്‍ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, കരീം കുശാല്‍ നഗര്‍, സിദ്ധീഖ് ചക്കര, വി.മുഹമ്മദ് ബേഡകം പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.പി മുഹമ്മദ് അനീസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അഷ്‌റഫ് എടനീര്‍ (പ്രസി.) എ. മുഹമ്മദ്, ഇബ്രാഹിം ഹദ്ദാദ്, എം. മുരുകേശ് (വൈ. പ്രസി.), വി. മുഹമ്മദ് ബേഡകം (ജന. സെക്ര.), മുഹമ്മദ് റഫീക് കെ.എം, അബ്ദുല്‍ സമദ്, നാരായണന്‍ ബോവിക്കാനം (ജോ. സെക്ര.), മുസ്തഫ കല്ലൂരാവി (ട്രഷ.).Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി