updated on:2019-07-09 07:57 PM
രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

www.utharadesam.com 2019-07-09 07:57 PM,
കാസര്‍കോട്: രക്താര്‍ബുദ രോഗം ഫലപ്രദമായി ചെറുക്കുന്നതിന് സാമ്യമുള്ള രക്തമൂല കോശ നിര്‍ണ്ണയ ക്യാമ്പ് കാസര്‍കോട്ട് നടത്തി. 600ഓളം പേരാണ് എത്തിയത്. കാസര്‍കോട് പീപ്പിള്‍സ് ഫോറം, ഐ.എം.എ കാസര്‍കോട് യൂണിറ്റ്, കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍ കാസര്‍കോട് എന്നിവ സംയുക്തമായി ചെന്നൈയിലുള്ള ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിസ്റ്ററിയുമായി സഹകരിച്ചാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. രക്താര്‍ബുദ രോഗികള്‍ക്കുള്ള യോജിക്കുന്ന ബ്ലഡ് സ്റ്റം സെല്‍ കണ്ടെത്തുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശം. ഡോണര്‍മാരുടെ രക്തമൂല കോശം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ള രജിസ്റ്ററിയാണ് ധാത്രി തയ്യാറാക്കുന്നത്.
കിംസ് സണ്‍റൈസ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ക്യാമ്പ് ഡോ. ബി.എസ് റാവു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ദ്ദന നായക്, ഡോ. നാരായണന്‍ പ്രദീപ്, എം.കെ രാധാകൃഷ്ണന്‍ സംസാരിച്ചു. ധാത്രി ചെന്നൈയുടെ കേരള കോ-ഓര്‍ഡിനേറ്റര്‍ അബി പദ്ധതി വിശദീകരിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതവും കെ.വി കുമാരന്‍ നന്ദിയും പറഞ്ഞു. ഡോ. ജനാര്‍ദ്ദന നായക് കോശ സാമ്പിള്‍ നല്‍കി ആദ്യ ഡോണറായി.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'