updated on:2019-07-11 06:16 PM
ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

www.utharadesam.com 2019-07-11 06:16 PM,
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലേക്ക് ശക്തമായ വോട്ടെടുപ്പ്. മുന്‍ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.അഹ്മദ് ഷെരീഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് ഷെരീഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിഡണ്ടായിരുന്ന പി.എ. ജോസഫ് ആയിരുന്നു എതിരാളി. ഇന്നലെ ഉച്ചതിരഞ്ഞ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിന് 294 ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 285 പേര്‍ എത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ വോട്ട് പിടിത്തം നടന്നു. പ്രചരണ പത്രിക അടക്കം ഇറക്കിയായിരുന്നു വോട്ട് പിടിത്തം. കുറേ നാളായി വ്യാപാരി നേതാക്കള്‍ പ്രചരണ തിരക്കിലായിരുന്നു. ഒരു വേള ആര് ജയിക്കുമെന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് ടി. നസ്‌റുദ്ദീന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജനറല്‍ ബോഡി. 127 വോട്ട് നേടിയ പി.എ. ജോസഫിനെതിരെ 158 വോട്ട് നേടി അഹ്മദ് ഷെരീഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ട്രേഡേര്‍സ് വെല്‍ഫെയര്‍ സ്‌കീം അടക്കം നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളും ജില്ലാ- സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ വ്യാപാരികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ സ്വാധീനവും ഷെരീഫിന് തുണയായി. ജില്ലാ ജനറല്‍ സെക്രട്ടറിയായി നിലവിലെ സെക്രട്ടറി കെ. സജിയും ട്രഷററായി നിലവിലെ ട്രഷറര്‍ മാഹിന്‍ കോളിക്കരയും തിരഞ്ഞെടുക്കപ്പെട്ടു.
സി.എച്ച്. ശംസുദ്ദീന്‍ നീലേശ്വരം, പി.പി. മുസ്തഫ ചെറുവത്തൂര്‍, കെ.വി. ലക്ഷ്മണന്‍ തൃക്കരിപ്പൂര്‍, ടി.എ. ഇല്യാസ് കാസര്‍കോട്, ശങ്കരനാരായണ മയ്യ ബദിയടുക്ക, വിക്രം പൈ കുമ്പള എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ശിഹാബ് ഉസ്മാന്‍ ചൊയ്യങ്കോട്, ഹരിഹരസുധന്‍ ഉദുമ, ജി.എസ്. ശശിധരന്‍ കാസര്‍കോട്, മുരളീധര ചിറ്റാരിക്കാല്‍, ഗിരീഷ് ചീമേനി, റൈഷാദ് ഉപ്പള എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളുടെ പാനല്‍ പ്രസിഡണ്ട് അവതരിപ്പിക്കുകയായിരുന്നു. സംസ്ഥാന ട്രഷറര്‍ ദേവസി മേച്ചേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'