updated on:2019-07-12 05:55 PM
ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

www.utharadesam.com 2019-07-12 05:55 PM,
കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ രൂക്ഷമമായ ഭൂജലക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ ഭരണ കൂടം ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായുള്ള ബാംബൂ കാപിറ്റല്‍ പദ്ധതിക്ക് ഈ മാസം 13 ന് തുടക്കമാവും. അന്ന് രാവിലെ 10മണിക്കും 11 നുമിടയില്‍ മൂന്ന് ലക്ഷം മുളകള്‍ നട്ടുപിടിപ്പിക്കും.
ദക്ഷിണേന്ത്യയുടെ ബാംബൂ കാപിറ്റലായി കാസര്‍കോടിനെ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചാണ് ഒരു മണിക്കൂര്‍ കൊണ്ട് മൂന്ന് ലക്ഷം മുളകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്കുമാര്‍ അറിയിച്ചു. കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാവും. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ 13 ഗ്രാമപഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും വീട്ടമ്മമാരും യുവജനങ്ങളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും ജനപ്രതിനിധികളും പൊതു ജനങ്ങളും ഈ ദൗത്യത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'