updated on:2019-07-12 07:21 PM
കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

www.utharadesam.com 2019-07-12 07:21 PM,
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് 25 വര്‍ഷം മുമ്പ് (1994) പടിയിറങ്ങിയ ബിരുദ വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 15ന് 'മധുരിക്കും മാഞ്ചോട്ടില്‍' പരിപാടിയില്‍ സംഗമിക്കും. പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് ഒത്തുചേരലുകളും കോളേജില്‍ പലതും നടക്കാറുണ്ടങ്കിലും 25 വര്‍ഷത്തിന് ശേഷം മുഴുവന്‍ ബാച്ചുകളിലെ സഹപാഠികള്‍ ഒരുമിക്കുന്നത് ആദ്യമാണ്. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രവാസികള്‍, ഉന്നത പൊലീസ്, മിലിട്ടറി ഉദ്യോഗസ്ഥര്‍, കമ്പനി മേധാവികള്‍, യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ തുടങ്ങി വീട്ടമ്മമാര്‍ വരെ വീണ്ടും പഴയ കൂട്ടുകാരാകും. ആടിയും പാടിയും ഒരു ദിവസത്തെ പുനസമാഗമം അവിസ്മരണീയമാക്കുമ്പോള്‍ സാക്ഷിയാകാന്‍ ജീവിത പങ്കാളികളും കുട്ടികളും കൂടെയുണ്ടാവും.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ 'മധുരിക്കും മാഞ്ചോട്ടില്‍' പരിപാടിക്കെത്തും. കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അന്നേ ദിവസം തുടക്കമാകും. ഫോണ്‍: 9446000010, 9447400030.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'