updated on:2016-10-22 03:29 PM
മലബാറിലെ പ്രവാസികള്‍ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല -റൗഫ് കൊണ്ടോട്ടി

ഖത്തര്‍ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ ക്യൂട്ടീക്ക് പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി ക്ലാസെടുക്കുന്നു
www.utharadesam.com 2016-10-22 03:29 PM,
ദോഹ: മലബാറിലെ പ്രവാസികള്‍ നോര്‍ക്ക വഴി കേന്ദ്ര-കേരള സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ യഥാസമയം ഉപയോഗപ്പെടുത്താത്തത് കൊണ്ടാണ് നഷ്ട്ടപ്പെട്ട് പോകുന്നതെന്ന് അബ്ദുല്‍റൗഫ് കൊണ്ടോട്ടി പറഞ്ഞു.
ഖത്തര്‍ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ ക്യൂട്ടീക്ക് പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയാല്‍ കിട്ടുന്ന പെന്‍ഷന്‍, മരണശേഷം അവരുടെ കുടുംബത്തിന് കിട്ടുന്ന ആനുകൂല്യം ഇതൊക്കെ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ മുന്‍കൈയെടുത്ത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും റൗഫ് പറഞ്ഞു.
ഇര്‍ഷാദുല്‍ ഹസ്സന്‍ ഖിറാഅത്ത് നടത്തി. ക്യൂട്ടീക്ക് മാനേജിംഗ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ഉപദേശകന്‍ ഇ.ടി. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആദംകുഞ്ഞി തളങ്കര വാര്‍ഷിക റിപ്പോര്‍ട്ടും അക്കൗണ്ടന്റ് ചീഫ് മന്‍സൂര്‍ മുഹമ്മദ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
അംഗങ്ങള്‍ക്കുള്ള വാര്‍ഷിക ലാഭവിഹിത ഉദ്ഘാടനം കെ. എ. സൈനുദ്ദീന്‍ കൊല്ലമ്പാടിക്ക് മുന്‍ ജനറല്‍ സെക്രട്ടറി യൂസുഫ് ഹൈദര്‍ നല്‍കി നിര്‍വഹിച്ചു.
ഡയറക്ടര്‍മാരായ ഹാരിസ് പി.എസ്, അബ്ദുല്ല ത്രീ സ്റ്റാര്‍, ഇഖ്ബാല്‍ ആനബാഗില്‍, ഖാദര്‍ ഉദുമ, സത്താര്‍ ബങ്കരക്കുന്ന്, ഷാഫി മാടന്നൂര്‍, ബഷീര്‍ സ്രാങ്ക്, മൊയ്തീന്‍ ആദൂര്‍, ഷഹീന്‍ എം.പി. എന്നിവര്‍ സംബന്ധിച്ചു.
കെ.എസ് അബ്ദുല്ലക്കുഞ്ഞി നന്ദി പറഞ്ഞു.Recent News
  സ്വീകരണം നല്‍കി

  കെ.എം.സി.സി ധനസഹായം കൈമാറി

  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News