updated on:2016-10-27 03:05 PM
കാനത്തൂര്‍ പ്രവാസി കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു

www.utharadesam.com 2016-10-27 03:05 PM,
ദുബായ്: കാനത്തൂര്‍ പ്രദേശവാസികളുടെ കൂട്ടായ്മയായ കാനത്തൂര്‍ പ്രവാസികൂട്ടായ്മ ഒന്നാംവാര്‍ഷികവും ഓണവും ആഘോഷിച്ചു.
യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി. നാരായണന്‍ നായര്‍, ലീ ബ്ലൂ വാട്ടര്‍ കമ്പനി ജനറല്‍ മാനേജര്‍ കെ.പി മധു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡണ്ട് രാധാകൃഷ്ണന്‍ കാനത്തൂര്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കോടോത്ത് എന്നിവര്‍ ഉപഹാരം നല്‍കി.
കെ.പി. മധുവിനുള്ള ഉപഹാരം സുധീര്‍ കുമാര്‍ ഷെട്ടി സമര്‍പ്പിച്ചു. കോല്‍ക്കളി, തിരുവാതിര, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, സംഗീത-നൃത്ത പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. ഗായകന്‍ വിശ്വംഭരന്‍ വെള്ളിക്കോത്ത്, ദേവിക, അഖില, ദിലീപ്, ദിവ്യ മണികണ്ഠന്‍, വയലിന്‍ സ്‌പെഷ്യലിസ്റ്റ് കാര്‍ത്തിക് മേനോന്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ കൂട്ടായ്മ പ്രസിഡണ്ട് രാധാകൃഷ്ണന്‍ കാനത്തൂര്‍ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ അഖില്‍ കാനത്തൂര്‍, വൈസ് പ്രസിഡണ്ട് മണികണ്ഠന്‍ നീരവളപ്പ്, ലേഡീസ് വിഭാഗം കണ്‍വീനര്‍ സന്ധ്യ രാജീവ് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതവും ട്രഷറര്‍ അച്യുതന്‍ തോളംതോട് നന്ദിയും പറഞ്ഞു.



Recent News
  ബേരിക്കന്‍സ് ചാമ്പ്യന്‍സ് ലീഗ് മാര്‍ച്ച് 24ന്

  അനുശോചിച്ചു

  കെസെഫ് കുടുംബ സംഗമം

  അറബ് മണലാരണ്യത്തിലും ജേതാവായി മൂസാ ഷരീഫ്

  യാത്രയയപ്പ് നല്‍കി

  'എന്റെ തളങ്കര, എന്റെ അഭിമാനം' കുടുംബ സംഗമം ആവേശമായി

  കെ.എം.സി.സി യുടെ ഇടപെടല്‍; ജിദ്ദയില്‍ പൊയ്‌നാച്ചി സ്വദേശി ജയില്‍ മോചിതനായി

  സഫ്‌റുദ്ദീന് ആശ്വാസ വാക്കുമായി കെ.എം.സി.സി നേതാക്കളെത്തി

  'എന്റെ തളങ്കര,എന്റെ അഭിമാനം' അബുദാബി-തളങ്കര ജമാഅത്ത് സംഗമം ഒന്നിന്

  മൊഗ്രാല്‍ സ്‌കൂള്‍ ഹൈടെക് ക്ലാസ് റൂമിന് ഗ്രീന്‍സ്റ്റാറിന്റെ സഹായം

  ഗ്രീന്‍സിറ്റി ട്രോഫി ക്രിക്കറ്റ്: മംഗല്‍പാടി ജേതാക്കള്‍

  ഖത്തര്‍ കെ.എം.സി.സി കാസര്‍കോടന്‍ മഹിമ 16ന്

  മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ്: റൈസിംഗ് സ്റ്റാര്‍ ജേതാക്കള്‍

  യു.എ.ഇ. ദേശീയ ദിനം: സഅദിയ്യ റാലി നടത്തി

  യു.എ.ഇ-ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News